Monday, January 26, 2009

കേരളാഫാര്‍മര്‍ - സെബിന്റെ പോസ്റ്റിലെ കമന്റ്‌

സെബിന്റെ പോസ്റ്റില്‍ ഇട്ട കമന്റാണിത്‌, ഇതിനെക്കുറിച്ച്‌ എന്തെങ്കിലും പരയാനുണ്ടെങ്കില്‍ അത്‌ ഇവിടെയോ സ്വന്തം ബ്ലോഗിലോ പറയാന്‍ താല്‍പ്പര്യപ്പെടുന്നു. ഗൗരവമുള്ള ഒരു വിഷയം കൈകാര്യംചെയ്യുന്ന സെബിന്റെ പോസ്റ്റിനെ ദയവായി വെറുതെ വിടുക.

ചന്ദ്രശേഖരന്‍ നായര്‍ ബ്ലോഗില്‍ വരുന്ന കാലത്ത്‌ മലയാളത്തില്‍ ബ്ലോഗെഴുതിയിരുന്നവര്‍ പൊതുവെ വരേണ്യരെന്ന് സ്വയം കരുതിയിരുന്നിരിക്കാന്‍ സാധ്യതയുള്ള പ്രൊഫഷനലുകളും റിസര്‍ച്ചേഴ്സും മറ്റുമായിരുന്നു. അക്കാഡമിക്‌ വിദ്യാഭ്യാസം താരതമ്യേന കുറവുള്ളവര്‍, തങ്ങളുപയോഗിക്കുന്ന ആധുനിക ആശയവിനിമയരീതികളും ടൂളുകളും ഉപയോഗിക്കാന്‍, ഒന്നുകില്‍ പ്രാപ്തരല്ലെന്ന് അല്ലെങ്കില്‍ അവര്‍ ധാരാളം പ്രോത്സാഹനവും മോട്ടിവേയ്ഷനും ആവശ്യമുള്ളവരാണെന്ന്, അവര്‍ എങ്ങനെയോ വിശ്വസിച്ചുപോയിരിക്കണം. ഒരുതരത്തില്‍ അതും ഒരു വരേണ്യതയാണെങ്കിലും ചന്ദ്രശേഖരന്‍ നായര്‍ വരമൊഴിയും മൊഴിയും മറ്റും ഉപയോഗിക്കാനും ആശയവിനിമയമാധ്യമം എന്ന നിലയില്‍ ബ്ലോഗിനെ ഉപയോഗിച്ചിരുന്നതും എല്ലാവരേയും സന്തോഷിപ്പിച്ചു. കര്‍ഷകനെന്നു സ്വയം പരിചയപ്പെടുത്തിയിരുന്ന ഒരാള്‍ ബ്ലോഗിലുണ്ടാവുന്നതിന്റ്‌ സന്തോഷവും തീര്‍ച്ചയായും അതിനുപിന്നിലുണ്ടായിരുന്നു. ബ്ലോഗ്‌ എന്ന മാധ്യമത്തെ ഉപയോഗിക്കുന്നതോടുകൂടിത്തന്നെ പ്രചരിപ്പിക്കുന്നതിലും തല്‍പ്പരരായിരുന്നു പൊതുവെ അന്നത്തെ ബ്ലോഗേഴ്സ്‌, അതിലേക്കുള്ള നല്ലൊരു ഉദാഹരണമായിരുന്നു ചന്ദ്രശേഖരന്‍ നായര്‍.

ചന്ദ്രശേഖരന്‍ നായരുടെ പൊതുവെയുള്ള ഒരു നിലവാരം വച്ചും അന്ന് കമ്പ്യൂട്ടര്‍ പോലെയുള്ള ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നവരുടെ ഒരു സോഷ്യല്‍ ക്ലാസ്‌ വച്ചും അദ്ദേഹത്തിനെപ്പോലൊരാള്‍ ബ്ലോഗെഴുതുക എന്നത്‌ പൊതുവെ പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല. (പത്താം ക്ലാസ്‌, പട്ടാളം, കര്‍ഷകന്‍ തുടങ്ങി അദ്ദേഹം തന്റേതായി പ്രൊജക്റ്റ്‌ ചെയ്യുന്ന കാര്യങ്ങളല്ല ഉദ്ദേശിക്കുന്നത്‌ - വ്യക്തിപരമായ ബൗദ്ധികനിലവാരത്തെയാണ്‌. താനൊരു കര്‍ഷകനും പത്താംക്ലാസ്സുകാരനും പട്ടാളക്കാരനായിട്ടും ഇതൊക്കെ ചെയ്യുന്നു എന്നവകാശപ്പെടുമ്പോള്‍, താനൊരസാമാന്യപ്രതിഭാസമാണെന്നും സാധാരണഗതിയില്‍ മേല്‍പ്പറഞ്ഞ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കൊന്നും കഴിയുന്നതല്ല ഇതൊന്നുമെന്നുകൂടി വ്യംഗ്യമുണ്ട്‌.

ചരിത്രത്തിലും രാഷ്ട്രീയത്തിലും ഏതെങ്കിലും വിവരങ്ങള്‍ ആവശ്യം വരുമ്പോള്‍ നാട്ടിലെ പത്താംക്ലാസ്‌ പാസ്സാകാത്ത കര്‍ഷകത്തൊഴിലാളിയായ കൃഷ്ണേട്ടനോടാണ്‌ ഞാന്‍ ചോദിക്കാറ്‌, രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക ചരിത്രത്തിന്റെ ഒരു അഥോറിറ്റിയാണദ്ദേഹം - കര്‍ഷകന്‍, പത്താംക്ലാസ്‌ വാദമുഖങ്ങളില്‍ കാര്യമില്ല.)

സര്‍ക്കസ്സില്‍ കരടി മോട്ടോര്‍സൈക്കിളോടിക്കുമ്പോള്‍ കാണികള്‍ക്ക്‌ അത്ഭുതമാണ്‌, കയ്യടിക്കുക സാധാരണമാണ്‌. പക്ഷേ അത്‌ മോട്ടോര്‍ സൈക്കിളോടിക്കുന്നത്‌ ഒരു മഹദ്‌കൃത്യമായതുകൊണ്ടല്ല, അതോടിക്കുന്നത്‌ കരടിയായതുകൊണ്ടാണ്‌. കരടിയുടെ സൈക്കോ-മോട്ടീവ്‌ പ്രതികരണങ്ങള്‍ ഒരു മോട്ടോര്‍ സൈക്കിളോടിക്കാവുന്ന നിലവാരത്തിലേക്ക്‌ വളര്‍ത്തിയെടുക്കാന്‍ കഴിയില്ലെന്ന പൊതുധാരണ അട്ടിമറിക്കപ്പെടുമ്പോളുണ്ടാകുന്ന അത്ഭുതമാണ്‌ ആ കയ്യടിക്കു പിന്നില്‍.

ആ കയ്യടികേട്ട്‌ താനൊരു ഗംഭീര മോട്ടോര്‍സൈക്കിളോട്ട വിദഗ്ധനാണെന്ന് പ്രസ്തുത കരടി ധരിച്ചാല്‍ എന്തു ചെയ്യും? കയ്യടിക്കപ്പുറം കാണികള്‍ റിംഗില്‍ ചെന്ന് കരടിയൊരു ഗംഭീര മോട്ടോര്‍സൈക്കിളോട്ടക്കാരനാണെന്നും അടുത്ത ഗ്രാന്റ്‌ പ്രിക്സില്‍ തീര്‍ച്ചയായും പങ്കെടുക്കണമെന്നും പറയുകയും കരടി അതു വിശ്വസിക്കുകയും ചെയ്താലോ? ഇന്റര്‍നാഷണല്‍ ബൈക്‌ മാഗസിനുകള്‍ തന്റെ ബൈക്കോട്ടസംബന്ധമായ ലേഖനങ്ങള്‍ തിരസ്കരിക്കുകയാണെന്നും അതിനു പിന്നിലുള്ളത്‌ തന്നോടസൂയയുള്ള അന്താരാഷ്ട്ര മോട്ടോര്‍സൈക്കിളിംഗ്‌ താരങ്ങളുമാണെന്ന ലെവലില്‍ കരടി മുന്നോട്ടുപോയാലോ? ബൈക്കോട്ടമത്സരങ്ങള്‍ നടക്കുന്ന എല്ലാ ട്രാക്കുകളിലും കേറി തന്റെ അഭ്യാസപ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ തുടങ്ങിയാലോ?

കരടി മാത്രമല്ല അത്തരമൊരവസ്ഥക്കുത്തരവാദി, ഡിസ്പ്രൊപ്പോഷണേയ്റ്റായി കരടിയെ പ്രൊമോട്‌ ചെയ്ത കാണികളുമാണ്‌. ഇപ്പോഴത്തെ കമ്പ്യൂട്ടര്‍ സൗകര്യങ്ങളും മികച്ച അദ്ധ്യാപകരുമുള്ള സര്‍ക്കാര്‍ സ്കൂളുകളിലെ ഏഴാംക്ലാസ്സിലെ കുട്ടികള്‍ കമ്പ്യൂട്ടറുകൊണ്ടുകാണിക്കുന്ന അഭ്യാസങ്ങള്‍ കണ്ടാല്‍ ഇതൊന്നും വലിയ കാര്യമല്ലെന്നും ഒരു ടൂളുപയോഗിക്കുന്നതും വിദ്യാഭ്യാസവുമായി ബന്ധമൊന്നുമില്ലെന്നും ബോധ്യപ്പെടാന്‍ ബുദ്ധിമുട്ടില്ല.

--------------------------------

സെബിന്‍ ഈ പോസ്റ്റിട്ടുള്ളത്‌ കേരളഫാര്‍മ്മര്‍ ഇവിടെയെ എഴുതിയ കമന്റുകളേക്കാള്‍ കുറച്ചുകൂടി വിശാലമായ ഒരു വിഷയം സംസാരിക്കാനാണെന്നാണ്‌ മനസ്സിലാക്കുന്നത്‌. ഒരു വിഷയത്തിലുള്ള വിവരക്കേടും ആശയവ്യക്തതയില്ലായ്മയും ഒരു കുറ്റമല്ല, ഏറിയോ കുറഞ്ഞോ ഒരു വിഷയത്തിലല്ലെങ്കില്‍ മറ്റൊന്നില്‍ അതൊക്കെ എല്ലാവര്‍ക്കും ഉള്ളതാണ്‌. ഗൗരവമുള്ള കാര്യങ്ങള്‍, അവനവനു ധാരണയില്ലാത്ത വിഷയങ്ങളാണെങ്കില്‍, ചര്‍ച്ചചെയ്യപ്പെറ്റുന്ന സ്ഥലത്ത്‌ അറിഞ്ഞോ അറിയാത്തതോ പോയി ചര്‍ച്ച വഴിറ്റിരിച്ചുവിടുകയോ വിഷയത്തില്‍ നിന്നും ഡിഫ്ലക്റ്റ്‌ ചെയ്യുകയോ ചെയ്യുന്ന, പ്രസ്തുത വിഷയവുമായി ഒരു ബന്ധമില്ലാത്ത, കാര്യങ്ങള്‍ സംസാരിക്കാതിരിക്കാന്‍ കേരളഫാര്‍മര്‍ ശ്രദ്ധിച്ചാല്‍ വലിയ ഉപകാരമായിരിക്കും.

സൂരജ്‌ പറഞ്ഞപോലെ സംവരണത്തെക്കുറിച്ച്‌ പല ചര്‍ച്ചകളും പലയിടത്തും നടന്നിട്ടുണ്ട്‌, ഇനിയും നടത്താവുന്നതുമാണല്ലോ. ഇവിടെ എഴുതിവച്ചിട്ടുള്ള അഭിപ്രായങ്ങള്‍ (അവയെപ്പറ്റി അഭിപ്രായം പറയുന്നില്ല, പറയാതിരിക്കുന്നതാണ്‌ ഭേദം!) അങ്ങനെയൊരു ചര്‍ച്ച കേരളാഫാര്‍മര്‍ക്കുതന്നെ തുടങ്ങിവച്ച്‌ അതില്‍ പറയാവുന്നതാണ്‌, അല്ലെങ്കില്‍ വേറെയാരെങ്കിലും ഇതേവിഷയത്തില്‍ പോസ്റ്റ്‌ ഇട്ടിട്ടുണ്ടെങ്കില്‍ അവിടെയും പറയാം. ബ്ലോഗ്‌ പോസ്റ്റുകളില്‍ എന്തു പറയണമെന്ന് തീരുമാനിക്കാനുള്ള താങ്കളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുകയല്ല, പല കാര്യങ്ങളും പല വിഷയങ്ങളാണെന്നും എല്ലാം കൂട്ടിക്കുഴച്ചുസംസാരിക്കാന്‍ പോസ്റ്റുകള്‍ ചര്‍ച്ചചെയ്യാനുദ്ദേശിക്കുന്നതിന്റെ ഫോക്കസ്‌ ഡിഫ്ലക്റ്റഡാവുമെന്നതാണ്‌ പ്രശ്നം.

റബ്ബര്‍, പട്ടമരപ്പ്‌, സ്ഥിതിവിവരക്കണക്കുകള്‍, പട്ടാളം, പട്ടാളസേവനം, പട്ടാളഅച്ചടക്കം, പത്താംക്ലാസ്‌, വിക്കി, സ്വതന്ത്രസോഫ്റ്റ്‌വെയര്‍, ഓപ്പണ്‍ഓഫീസിലെ പ്രസന്റേഷന്‍, അതിനുകിട്ടിയ പ്രശംസ തുടങ്ങി താങ്കള്‍ സ്ഥിരമായി പരാമര്‍ശിക്കുന്ന വിഷയങ്ങളില്‍ ഓരോ പ്രത്യേക ബ്ലോഗ്‌ തുടങ്ങുകയും ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ പോസ്റ്റുകളായി അതത്‌ പ്രദേശങ്ങളില്‍ പ്രസിദ്ധപ്പെടുകയും ചെയ്യുവാന്‍ അപേക്ഷിക്കുന്നു. അങ്ങനെ ചെയ്യുന്ന പക്ഷം താങ്കളുടെ അഭിപ്രായങ്ങള്‍ പല പോസ്റ്റുകളിലായി ചിതറിക്കിടക്കുന്ന കമന്റുകളില്‍ അന്വേഷിക്കേണ്ട ബുദ്ധിമുട്ട്‌ താങ്കളുടെ വായനക്കാര്‍ക്ക്‌ ഒഴിവായിക്കിട്ടും, മറ്റു വിഷയങ്ങള്‍ അവരവരുടെ ബ്ലോഗില്‍ സംസാരിക്കാനുദ്ദേശിക്കുന്നവര്‍ക്ക്‌ അതും സാധിക്കും.

-----------------------------------

ഈ കമന്റ്‌ ഒരു പോസ്റ്റായി ഇവിടെ ഇട്ടിട്ടുണ്ട്‌. ഗൗരവമുള്ള ചര്‍ച്ച നടക്കേണ്ട സെബിന്റെ ഈ പോസ്റ്റിന്‍ കേരളാഫാര്‍മര്‍ സംബന്ധിയായ വിഷയങ്ങളില്‍നിന്നും അണുവിമുക്തമാക്കാനും കൂടിയാണ്‌ ഇങ്ങനെ ചെയ്യുന്നത്‌ (സെബിനോട്‌ അനുവാദം ചോദിക്കാതെത്തന്നെ). ഈ കമന്റിനെക്കുറിച്ചെന്തെങ്കിലും പറയാനുണ്ടെങ്കില്‍ അവിടെ പറയാന്‍ താല്‍പ്പര്യം.

----------------------------------

ദൈവമേ...

എന്റെ ക്ഷമയുടെ നെല്ലിപ്പടി!

9 comments:

ഗുപ്തന്‍ said...

ചില കാര്യങ്ങള്‍ ആരെങ്കിലും വിളിച്ചുപറഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് ക്ഷമിച്ചിരിക്കുന്നത് വല്ലാത്ത ഒരു ഫീലിംഗാണ്. പ്രായമായ മനുഷ്യനല്ലേ, പശ്ചാത്തലം എല്ലാവര്‍ക്കും അറിയുന്നതല്ലേ എന്നൊക്കെ ഓര്‍ത്ത് പലതവണ പറയാതെ വിട്ടതൊക്കെ ശക്തമായിത്തന്നെ പറഞ്ഞുവച്ചതിന് അഭിനന്ദനങ്ങള്‍.

Umesh::ഉമേഷ് said...

Hats off!

suraj::സൂരജ് said...

ആ കരടി ഉപമയുണ്ടല്ലോ, അതൊരു ഒന്നൊന്നര കീറായിപ്പോയി മാഷേ :)

ഇതിന് ഇനി ഹാറ്റ്സ് ഓഫ് പറഞ്ഞാ, ഈയുള്ളവനെ പിടിച്ച് “ഹേറ്റ് ക്ലബ്ബ്” മെംബറാക്കുവോന്ന് ഒരു പ്യാടി, അതോണ്ട് ഹാറ്റ്സ് ഓഫ് പറയണില്ല, “കാര്യസ്സമ്മാരായ” ചില പിതൃക്കളുടെ പാതയില്‍, തോളത്തെ തോര്‍ത്ത് കക്ഷത്തോട്ടും വച്ച് ഒന്നു വണങ്ങുന്നു.

കോറോത്ത് said...

At last..somebody said it!!! :)

സന്തോഷ് said...

ഈ പോസ്റ്റിനു് നന്ദി അറിയിച്ചുകൊണ്ടു് കമന്‍റിട്ടാല്‍ അതു് ഞാന്‍ മൈക്രോസോഫ്റ്റുകാരനായതു കൊണ്ടു മാത്രമാണെന്നു് വ്യാഖ്യാനിച്ചേക്കും. അതിനാല്‍ നന്ദി പറയാതെ പോകുന്നു. :)

ത്രിശ്ശൂക്കാരന്‍ said...

ഇത് വായിച്ച് ഞാനങ്ങ് അര്‍മാദിച്ചു പോയി മച്ചു.
ആ കരടി, അതൊരു ഒന്നൊന്നര കരടിയായി ബൂലോകം ഉള്ള കാലത്തോളം നില്‍ക്കും.

പിന്നെ, ഫാര്‍മര്‍ എന്താണെന്ന് എല്ലാവര്‍ക്കും ഒരുവിധം മനസ്സിലായിക്കാണും ഇപ്പോള്‍. ചിത്രകാരനെതിരെ നടത്തിയ പരാമര്‍ശങ്ങളും അദ്ദ്യെം ഡിലിറ്റിയ കമന്റങ്ങളും കൂട്ടിനോക്കുമ്പോളറിയം പുള്ളിയുടെ തനി നിറം.

പിന്നെ, ബ്ലോഗിലെ ഈ പുതിയ വിവാദത്തിനെ കൂടുതല്‍ പഠിയ്ക്കുമ്പോഴാണ് താങ്കളുടെ കമന്റ് എത്രമാത്രം വസ്തുനിഷ്ഠമാണെന്ന് മനസ്സിലാവുന്നത്.നേര് പലപ്പോഴും മങ്ങിയ വെളിച്ചത്തില്‍ ശ്രദ്ധിയ്ക്കപ്പെടാതെ മറഞ്ഞുപോകാറുണ്ട്, അതിനെ ഈ സൂര്യപ്രഭയില്‍ കൊണ്ടുവന്നതിന് നന്ദി.

വളരെയധികം ജാതിസ്പര്‍ദ്ധയുണ്ടാക്കിയേക്കാവുന്ന(ഉണ്ടാക്കിയെന്ന് പല ബ്ലോഗര്‍മാര്‍ക്കും തോന്നിയ) ഫാര്‍മറുടെ കമന്റ് പോലീസുകാര്‍ക്ക് ആരും അയച്ചുകൊടുക്കാത്തത് ബൂലോകത്തിലെ മറ്റുള്ളവരുടെ ആശയസ്വാതന്ത്ര്യത്തിന്റെ പ്രതിഫലനമായി വേണം അദ്ദേഹം മനസ്സിലാക്കാന്‍!
ആ കമന്റ്റ് ഡിലീറ്റിയതായി കാണാന്‍ കഴിഞ്ഞു, ആ നടത്തിയ പ്രസ്താവനയില്‍ നിന്നുള്ള പിന്മാറ്റമായി അത് ഒരിയ്ക്കലും കാണാന്‍ കഴിയില്ല; മറിച്ച് ബൂലോകപ്രതിഷേധത്തില്‍ ഭയന്നുള്ള ഒരു വിഹ്വലമനസ്സിന്റെ പ്രവൃത്തിയായി വേണം കാണാന്‍.

മാരാര്‍ said...

ആ കരടി ഉപമയ്ക്ക് നാല് സല്യൂട്ട് !!!

Jathavan said...

I have seev many similar attempts to educate mr. Farmer but all found to be " pothin koothiyile kinnaram", so in my opinion this is another kinnaram.

കലേഷ് കുമാര്‍ said...

“ചന്ദ്രശേഖരന്‍ നായര്‍ ബ്ലോഗില്‍ വരുന്ന കാലത്ത്‌ മലയാളത്തില്‍ ബ്ലോഗെഴുതിയിരുന്നവര്‍ പൊതുവെ വരേണ്യരെന്ന് സ്വയം കരുതിയിരുന്നിരിക്കാന്‍ സാധ്യതയുള്ള പ്രൊഫഷനലുകളും റിസര്‍ച്ചേഴ്സും മറ്റുമായിരുന്നു.“ -
വിയോജിക്കുന്നു ചന്ദ്രക്കാറാ...

അത് തെറ്റ് - ചന്ദ്രശേഖരന്‍ നായര്‍ ബ്ലോഗിംഗ് തുടങ്ങുന്നതിനു മുന്‍പ് തന്നെ ബ്ലോഗില്‍ വളരെ സാധാരണക്കാരുണ്ടായിരുന്നു.... പക്ഷേ “ഞാനൊരു കരടിയാണെന്ന്” ആരും വിളിച്ചുപറഞ്ഞിരുന്നില്ല..... അന്ന് കേരളത്തീന്നുള്ളവര്‍ കുറവായിരുന്നുവെന്ന് പറയാം.