സെബിന്റെ പോസ്റ്റില്‍ ഇട്ട കമന്റാണിത്, ഇതിനെക്കുറിച്ച് എന്തെങ്കിലും പരയാനുണ്ടെങ്കില്‍ അത് ഇവിടെയോ സ്വന്തം ബ്ലോഗിലോ പറയാന്‍ താല്‍പ്പര്യപ്പെടുന്നു. ഗൗരവമുള്ള ഒരു വിഷയം കൈകാര്യംചെയ്യുന്ന സെബിന്റെ പോസ്റ്റിനെ ദയവായി വെറുതെ വിടുക.
ചന്ദ്രശേഖരന്‍ നായര്‍ ബ്ലോഗില്‍ വരുന്ന കാലത്ത് മലയാളത്തില്‍ ബ്ലോഗെഴുതിയിരുന്നവര്‍ പൊതുവെ വരേണ്യരെന്ന് സ്വയം കരുതിയിരുന്നിരിക്കാന്‍ സാധ്യതയുള്ള പ്രൊഫഷനലുകളും റിസര്‍ച്ചേഴ്സും മറ്റുമായിരുന്നു. അക്കാഡമിക് വിദ്യാഭ്യാസം താരതമ്യേന കുറവുള്ളവര്‍, തങ്ങളുപയോഗിക്കുന്ന ആധുനിക ആശയവിനിമയരീതികളും ടൂളുകളും ഉപയോഗിക്കാന്‍, ഒന്നുകില്‍ പ്രാപ്തരല്ലെന്ന് അല്ലെങ്കില്‍ അവര്‍ ധാരാളം പ്രോത്സാഹനവും മോട്ടിവേയ്ഷനും ആവശ്യമുള്ളവരാണെന്ന്, അവര്‍ എങ്ങനെയോ വിശ്വസിച്ചുപോയിരിക്കണം. ഒരുതരത്തില്‍ അതും ഒരു വരേണ്യതയാണെങ്കിലും ചന്ദ്രശേഖരന്‍ നായര്‍ വരമൊഴിയും മൊഴിയും മറ്റും ഉപയോഗിക്കാനും ആശയവിനിമയമാധ്യമം എന്ന നിലയില്‍ ബ്ലോഗിനെ ഉപയോഗിച്ചിരുന്നതും എല്ലാവരേയും സന്തോഷിപ്പിച്ചു. കര്‍ഷകനെന്നു സ്വയം പരിചയപ്പെടുത്തിയിരുന്ന ഒരാള്‍ ബ്ലോഗിലുണ്ടാവുന്നതിന്റ് സന്തോഷവും തീര്‍ച്ചയായും അതിനുപിന്നിലുണ്ടായിരുന്നു. ബ്ലോഗ് എന്ന മാധ്യമത്തെ ഉപയോഗിക്കുന്നതോടുകൂടിത്തന്നെ പ്രചരിപ്പിക്കുന്നതിലും തല്‍പ്പരരായിരുന്നു പൊതുവെ അന്നത്തെ ബ്ലോഗേഴ്സ്, അതിലേക്കുള്ള നല്ലൊരു ഉദാഹരണമായിരുന്നു ചന്ദ്രശേഖരന്‍ നായര്‍.
ചന്ദ്രശേഖരന്‍ നായരുടെ പൊതുവെയുള്ള ഒരു നിലവാരം വച്ചും അന്ന് കമ്പ്യൂട്ടര്‍ പോലെയുള്ള ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നവരുടെ ഒരു സോഷ്യല്‍ ക്ലാസ് വച്ചും അദ്ദേഹത്തിനെപ്പോലൊരാള്‍ ബ്ലോഗെഴുതുക എന്നത് പൊതുവെ പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല. (പത്താം ക്ലാസ്, പട്ടാളം, കര്‍ഷകന്‍ തുടങ്ങി അദ്ദേഹം തന്റേതായി പ്രൊജക്റ്റ് ചെയ്യുന്ന കാര്യങ്ങളല്ല ഉദ്ദേശിക്കുന്നത് - വ്യക്തിപരമായ ബൗദ്ധികനിലവാരത്തെയാണ്. താനൊരു കര്‍ഷകനും പത്താംക്ലാസ്സുകാരനും പട്ടാളക്കാരനായിട്ടും ഇതൊക്കെ ചെയ്യുന്നു എന്നവകാശപ്പെടുമ്പോള്‍, താനൊരസാമാന്യപ്രതിഭാസമാണെന്നും സാധാരണഗതിയില്‍ മേല്‍പ്പറഞ്ഞ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കൊന്നും കഴിയുന്നതല്ല ഇതൊന്നുമെന്നുകൂടി വ്യംഗ്യമുണ്ട്.
ചരിത്രത്തിലും രാഷ്ട്രീയത്തിലും ഏതെങ്കിലും വിവരങ്ങള്‍ ആവശ്യം വരുമ്പോള്‍ നാട്ടിലെ പത്താംക്ലാസ് പാസ്സാകാത്ത കര്‍ഷകത്തൊഴിലാളിയായ കൃഷ്ണേട്ടനോടാണ് ഞാന്‍ ചോദിക്കാറ്, രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക ചരിത്രത്തിന്റെ ഒരു അഥോറിറ്റിയാണദ്ദേഹം - കര്‍ഷകന്‍, പത്താംക്ലാസ് വാദമുഖങ്ങളില്‍ കാര്യമില്ല.)
സര്‍ക്കസ്സില്‍ കരടി മോട്ടോര്‍സൈക്കിളോടിക്കുമ്പോള്‍ കാണികള്‍ക്ക് അത്ഭുതമാണ്, കയ്യടിക്കുക സാധാരണമാണ്. പക്ഷേ അത് മോട്ടോര്‍ സൈക്കിളോടിക്കുന്നത് ഒരു മഹദ്‌കൃത്യമായതുകൊണ്ടല്ല, അതോടിക്കുന്നത് കരടിയായതുകൊണ്ടാണ്. കരടിയുടെ സൈക്കോ-മോട്ടീവ് പ്രതികരണങ്ങള്‍ ഒരു മോട്ടോര്‍ സൈക്കിളോടിക്കാവുന്ന നിലവാരത്തിലേക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയില്ലെന്ന പൊതുധാരണ അട്ടിമറിക്കപ്പെടുമ്പോളുണ്ടാകുന്ന അത്ഭുതമാണ് ആ കയ്യടിക്കു പിന്നില്‍.
ആ കയ്യടികേട്ട് താനൊരു ഗംഭീര മോട്ടോര്‍സൈക്കിളോട്ട വിദഗ്ധനാണെന്ന് പ്രസ്തുത കരടി ധരിച്ചാല്‍ എന്തു ചെയ്യും? കയ്യടിക്കപ്പുറം കാണികള്‍ റിംഗില്‍ ചെന്ന് കരടിയൊരു ഗംഭീര മോട്ടോര്‍സൈക്കിളോട്ടക്കാരനാണെന്നും അടുത്ത ഗ്രാന്റ് പ്രിക്സില്‍ തീര്‍ച്ചയായും പങ്കെടുക്കണമെന്നും പറയുകയും കരടി അതു വിശ്വസിക്കുകയും ചെയ്താലോ? ഇന്റര്‍നാഷണല്‍ ബൈക് മാഗസിനുകള്‍ തന്റെ ബൈക്കോട്ടസംബന്ധമായ ലേഖനങ്ങള്‍ തിരസ്കരിക്കുകയാണെന്നും അതിനു പിന്നിലുള്ളത് തന്നോടസൂയയുള്ള അന്താരാഷ്ട്ര മോട്ടോര്‍സൈക്കിളിംഗ് താരങ്ങളുമാണെന്ന ലെവലില്‍ കരടി മുന്നോട്ടുപോയാലോ? ബൈക്കോട്ടമത്സരങ്ങള്‍ നടക്കുന്ന എല്ലാ ട്രാക്കുകളിലും കേറി തന്റെ അഭ്യാസപ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ തുടങ്ങിയാലോ?
കരടി മാത്രമല്ല അത്തരമൊരവസ്ഥക്കുത്തരവാദി, ഡിസ്പ്രൊപ്പോഷണേയ്റ്റായി കരടിയെ പ്രൊമോട് ചെയ്ത കാണികളുമാണ്. ഇപ്പോഴത്തെ കമ്പ്യൂട്ടര്‍ സൗകര്യങ്ങളും മികച്ച അദ്ധ്യാപകരുമുള്ള സര്‍ക്കാര്‍ സ്കൂളുകളിലെ ഏഴാംക്ലാസ്സിലെ കുട്ടികള്‍ കമ്പ്യൂട്ടറുകൊണ്ടുകാണിക്കുന്ന അഭ്യാസങ്ങള്‍ കണ്ടാല്‍ ഇതൊന്നും വലിയ കാര്യമല്ലെന്നും ഒരു ടൂളുപയോഗിക്കുന്നതും വിദ്യാഭ്യാസവുമായി ബന്ധമൊന്നുമില്ലെന്നും ബോധ്യപ്പെടാന്‍ ബുദ്ധിമുട്ടില്ല.
--------------------------------
സെബിന്‍ ഈ പോസ്റ്റിട്ടുള്ളത് കേരളഫാര്‍മ്മര്‍ ഇവിടെയെ എഴുതിയ കമന്റുകളേക്കാള്‍ കുറച്ചുകൂടി വിശാലമായ ഒരു വിഷയം സംസാരിക്കാനാണെന്നാണ് മനസ്സിലാക്കുന്നത്. ഒരു വിഷയത്തിലുള്ള വിവരക്കേടും ആശയവ്യക്തതയില്ലായ്മയും ഒരു കുറ്റമല്ല, ഏറിയോ കുറഞ്ഞോ ഒരു വിഷയത്തിലല്ലെങ്കില്‍ മറ്റൊന്നില്‍ അതൊക്കെ എല്ലാവര്‍ക്കും ഉള്ളതാണ്. ഗൗരവമുള്ള കാര്യങ്ങള്‍, അവനവനു ധാരണയില്ലാത്ത വിഷയങ്ങളാണെങ്കില്‍, ചര്‍ച്ചചെയ്യപ്പെറ്റുന്ന സ്ഥലത്ത് അറിഞ്ഞോ അറിയാത്തതോ പോയി ചര്‍ച്ച വഴിറ്റിരിച്ചുവിടുകയോ വിഷയത്തില്‍ നിന്നും ഡിഫ്ലക്റ്റ് ചെയ്യുകയോ ചെയ്യുന്ന, പ്രസ്തുത വിഷയവുമായി ഒരു ബന്ധമില്ലാത്ത, കാര്യങ്ങള്‍ സംസാരിക്കാതിരിക്കാന്‍ കേരളഫാര്‍മര്‍ ശ്രദ്ധിച്ചാല്‍ വലിയ ഉപകാരമായിരിക്കും.
സൂരജ് പറഞ്ഞപോലെ സംവരണത്തെക്കുറിച്ച് പല ചര്‍ച്ചകളും പലയിടത്തും നടന്നിട്ടുണ്ട്, ഇനിയും നടത്താവുന്നതുമാണല്ലോ. ഇവിടെ എഴുതിവച്ചിട്ടുള്ള അഭിപ്രായങ്ങള്‍ (അവയെപ്പറ്റി അഭിപ്രായം പറയുന്നില്ല, പറയാതിരിക്കുന്നതാണ് ഭേദം!) അങ്ങനെയൊരു ചര്‍ച്ച കേരളാഫാര്‍മര്‍ക്കുതന്നെ തുടങ്ങിവച്ച് അതില്‍ പറയാവുന്നതാണ്, അല്ലെങ്കില്‍ വേറെയാരെങ്കിലും ഇതേവിഷയത്തില്‍ പോസ്റ്റ് ഇട്ടിട്ടുണ്ടെങ്കില്‍ അവിടെയും പറയാം. ബ്ലോഗ് പോസ്റ്റുകളില്‍ എന്തു പറയണമെന്ന് തീരുമാനിക്കാനുള്ള താങ്കളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുകയല്ല, പല കാര്യങ്ങളും പല വിഷയങ്ങളാണെന്നും എല്ലാം കൂട്ടിക്കുഴച്ചുസംസാരിക്കാന്‍ പോസ്റ്റുകള്‍ ചര്‍ച്ചചെയ്യാനുദ്ദേശിക്കുന്നതിന്റെ ഫോക്കസ് ഡിഫ്ലക്റ്റഡാവുമെന്നതാണ് പ്രശ്നം.
റബ്ബര്‍, പട്ടമരപ്പ്, സ്ഥിതിവിവരക്കണക്കുകള്‍, പട്ടാളം, പട്ടാളസേവനം, പട്ടാളഅച്ചടക്കം, പത്താംക്ലാസ്, വിക്കി, സ്വതന്ത്രസോഫ്റ്റ്‌വെയര്‍, ഓപ്പണ്‍ഓഫീസിലെ പ്രസന്റേഷന്‍, അതിനുകിട്ടിയ പ്രശംസ തുടങ്ങി താങ്കള്‍ സ്ഥിരമായി പരാമര്‍ശിക്കുന്ന വിഷയങ്ങളില്‍ ഓരോ പ്രത്യേക ബ്ലോഗ് തുടങ്ങുകയും ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ പോസ്റ്റുകളായി അതത് പ്രദേശങ്ങളില്‍ പ്രസിദ്ധപ്പെടുകയും ചെയ്യുവാന്‍ അപേക്ഷിക്കുന്നു. അങ്ങനെ ചെയ്യുന്ന പക്ഷം താങ്കളുടെ അഭിപ്രായങ്ങള്‍ പല പോസ്റ്റുകളിലായി ചിതറിക്കിടക്കുന്ന കമന്റുകളില്‍ അന്വേഷിക്കേണ്ട ബുദ്ധിമുട്ട് താങ്കളുടെ വായനക്കാര്‍ക്ക് ഒഴിവായിക്കിട്ടും, മറ്റു വിഷയങ്ങള്‍ അവരവരുടെ ബ്ലോഗില്‍ സംസാരിക്കാനുദ്ദേശിക്കുന്നവര്‍ക്ക് അതും സാധിക്കും.
-----------------------------------
ഈ കമന്റ് ഒരു പോസ്റ്റായി ഇവിടെ ഇട്ടിട്ടുണ്ട്. ഗൗരവമുള്ള ചര്‍ച്ച നടക്കേണ്ട സെബിന്റെ ഈ പോസ്റ്റിന്‍ കേരളാഫാര്‍മര്‍ സംബന്ധിയായ വിഷയങ്ങളില്‍നിന്നും അണുവിമുക്തമാക്കാനും കൂടിയാണ് ഇങ്ങനെ ചെയ്യുന്നത് (സെബിനോട് അനുവാദം ചോദിക്കാതെത്തന്നെ). ഈ കമന്റിനെക്കുറിച്ചെന്തെങ്കിലും പറയാനുണ്ടെങ്കില്‍ അവിടെ പറയാന്‍ താല്‍പ്പര്യം.
----------------------------------
ദൈവമേ...
എന്റെ ക്ഷമയുടെ നെല്ലിപ്പടി!
Monday, January 26, 2009
Friday, January 23, 2009
ചിത്രകാരന്‍, സൈബര്‍ കേയ്സ്
ഇത് സെബിന്റെ “പൊന്നമ്പലത്തിനു് വായിച്ചുപഠിക്കാന്‍, ചിത്രകാരനും“ എന്ന പോസ്റ്റിനിട്ട കമന്റാണ്. ഈ വിഷയത്തിലുള്ള പൊതുവായ ചര്‍ച്ച അവിടെത്തന്നെ തുടരാന്‍ താല്പര്യം.
എന്റെ പത്തു പൈസ...
രൂക്ഷവും, പലപ്പോഴും അസഭ്യവുമായ ഭാഷയാണ് ചിത്രകാരന്‍ ഉപയോഗിക്കുന്നത്. ഡിപ്ലോമാറ്റിക്കായി കൈകാര്യം ചെയ്യാവുന്ന വിഷയങ്ങള്‍പോലും ഒരുതരത്തിലുള്ള സംവാദത്തിനും സാധ്യതയില്ലാത്ത രീതിയില്‍ അയാള്‍ വഷളാക്കിക്കളയും. കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ അടിസ്ഥാനധാരണപോലുമില്ലാതെയാണ് അയാള്‍ പലപ്പോഴും ആരോപണങ്ങള്‍ ഉന്നയിക്കാറുള്ളത്. പഠനങ്ങളുടെയോ സാമാന്യവായനയുടെയോ പോലും പിന്‍ബലമില്ലാതെ ചില സാമൂഹ്യ-ജാതീയ ധാരണകളെ പിന്‍പറ്റി ചിത്രകാരന്‍ വളരെ സെന്‍സിറ്റീവായ വിഷയങ്ങള്‍പോലും കൈകാര്യം ചെയ്യുന്നതുകാണാറുണ്ട്.
അതേസമയം കഠിനമായ ജീവിതസാഹചര്യങ്ങളോടു പടവെട്ടി ജീവിതം തള്ളിനീക്കേണ്ടിയിരുന്ന ജനവിഭാഗങ്ങളുടെ ഫോം ഓഫ് എക്സ്പ്രെഷന്‍ സോഫിസ്റ്റിക്കേറ്റഡായിരിക്കണമെന്ന് വാശിപിടിക്കുന്നത്, മിതമായിപ്പറഞ്ഞാല്‍ ഫ്യൂഡലാണ്, പ്രത്യേകിച്ച് മേല്‍പ്പറഞ്ഞ സോഫിസ്റ്റിക്കേഷന്‍ നിര്‍വ്വചിക്കുന്നത്/നിര്‍വ്വചിച്ചിട്ടുള്ളത് വരേണ്യര്‍ അവരുടെ വാല്യൂസിസ്റ്റത്തില്‍ നിന്നാണെന്നുവരുമ്പോള്‍. അസഭ്യം ചെയ്യുന്നവനേക്കാള്‍ അതു പറയുന്നവന്‍ മോശക്കാരനാകുന്നത് ഈയൊരു സാഹചര്യത്തിലാണ്. ഭാഷാശുദ്ധി, ഏതു സമൂഹത്തിലും, ഒരു ഫ്യൂഡല്‍ നോഷനാണ്. ചിത്രകാരന്റെ കാര്യത്തില്‍ അത്രകണ്ട് പ്രസക്തമല്ലെങ്കിലും തെറി ഒരു മോശപ്പെട്ട കാര്യമായി തോന്നുന്നില്ല.
കേരളത്തിലെ നായര്‍ സ്ത്രീകളുടെ ലൈംഗികതയും അതിനെ ചുറ്റിപ്പറ്റിയുള്ള സദാചാരമൂല്യങ്ങളും പൊതുവെയുള്ള മറ്റ് സാമൂഹിക/സാമുദായിക വിഭാഗങ്ങളില്‍നിന്നു വ്യത്യസ്തമായിരുന്നു എന്നത് ഒരു ചരിത്രസത്യമാണ്. സെബിന്‍ സൂചിപ്പിച്ചതുപോലെ അധികാരകേന്ദ്രങ്ങളുമായുള്ള പ്രോക്സിമിറ്റിയും (ശ്രദ്ധിക്കുക, അധികാരകേന്ദ്രങ്ങളുമായുള്ള എന്നാണുപയോഗിച്ചത്, അധികാരവുമായുള്ള എന്നല്ല. പഞ്ചായത് തിരഞ്ഞെടുപ്പില്‍ ഒരു സ്ത്രീ മത്സരിക്കുമ്പോഴേക്കും "അവള്‍ പോക്കാണെ"ന്നുള്ള പൊതുധാരണകളെ ഞാന്‍ സബ്സ്ക്രൈബ് ചെയ്യുന്നില്ല) താരതമ്യേന അയഞ്ഞ വിവാഹനിയമങ്ങളും നമ്പൂതിരിസമുദായത്തിലെ തലതിരിഞ്ഞ വിവാഹരീതികളുമെല്ലാം ചേര്‍ന്ന് സൃഷ്ടിച്ച ഒരു സാമൂഹികപരിസരമായിരിക്കണം അതിനു പ്രധാന കാരണം. ഇതില്‍ ആ സ്ത്രീകള്‍ പ്രാഥമികമായി ഇരകളാണ്.
ലോറി നിര്‍ത്തി ടി.ജി.രവി കയറിപ്പോകുന്ന വീട്ടിലെ ഇറുകിയ ബ്ലസിട്ട, തിരിച്ചുപോരുമ്പോള്‍ കുപ്പായത്തിനുള്ളില്‍ തിരുകപ്പെടുന്ന നോട്ടിന്റെ സ്പര്‍ശത്തില്‍ ഇക്കിളിപ്പെട്ട് അശ്ലീലച്ചിരിചിരിക്കുന്ന, നടപ്പുകാലത്തെ വേശ്യയുമായി തികച്ചും വ്യത്യസ്തമായ വേറൊരുകാലത്തിലെ സ്ത്രീസമൂഹത്തിനെ താരതമ്യം ചെയ്യുന്നതിനോട് യോജിക്കാനാവില്ല. നിലവിലുള്ള സദാചാരനിയമങ്ങളുടെ അടിസ്ഥാനത്തില്‍ വേറൊരു കാലത്തെ വിധിക്കുന്നത് നീതികേടാണ്, അതാണ് ചിത്രകാരന്‍ പലപ്പോഴും ചെയ്യുന്നതും.
ഒരു സമൂഹത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്നത് ബഹുസ്വരസമൂഹത്തില്‍ അംഗീകരിക്കാവുന്ന പ്രവണതയല്ല. വംശവെറിയുടെ ട്രേയ്റ്റുകള്‍ ചിത്രകാരന്റെ പല പോസ്റ്റുകളിലും കാണാം. ഒരിക്കല്‍പ്പോലും അദ്ദേഹം പ്രതിനിധാനം ചെയ്യുന്നു എന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്ന സമുദായത്തെപ്പറ്റി വിമര്‍ശനാത്മകമായി ഒന്നും എഴുതിക്കണ്ടിട്ടില്ല. സ്വന്തം ജാതിയുടെ ഒരു ഊത്തുകുഴലായാണ്, ഒരു വിശാലമാനവികതയുടെ നിലപാടില്‍നിന്നല്ല ചിത്രകാരന്‍ നായര്‍ സമുദായത്തെ സമീപിക്കുന്നത്. ഈഴവര്‍ പണ്ട് ബ്രാഹ്മണരായിരുന്നെന്നോ മറ്റോ ഒക്കെ പറയുമ്പോള്‍ ബ്രാഹ്മണ്യത്തെ അതേ നിലയില്‍ പിന്‍പറ്റുകയാണ് ചിത്രകാരന്‍ ചെയ്യുന്നത്. അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍, ആശയപരമായി, ചിലപ്പോഴെങ്കിലും നായര്‍ സമുദായം അര്‍ഹിക്കുന്നതായിരിക്കാം, പക്ഷേ വിമര്‍ശിക്കപ്പെടുന്നത് ആ സമുദായത്തിലെ പ്രതിലോമപരതയല്ല എന്നുവരുമ്പോഴാണ് ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടുന്നത്. ബ്രാഹ്മണ്യത്തെ ഏതളവിലും അധിക്ഷേപിക്കുന്നതില്‍ എനിക്കെതിര്‍പ്പില്ല, എന്നുവച്ച് വല്ല അമ്പലത്തിലും പൂജചെയ്തു ജീവിക്കുന്ന ബ്രാഹ്മണനെ ദിവസവും തെറിവിളിച്ചാലോ?
പ്രശ്നം കാസ്റ്റിന്റേതല്ല, കാസ്റ്റ് ഹൈറാര്‍ക്കിയുടേതാണ്; അല്ലെങ്കില്‍ ഹൈറാര്‍ക്കിതന്നെയാണ് പ്രശ്നം. തലപ്പിള്ളി, വള്ളുവനാട് പ്രദേശങ്ങളിലെ നമ്പൂതിരി-അമ്പലവാസി വിഭാഗങ്ങള്‍ നായര്‍ സ്ത്രീകളെപ്പറ്റിയും, നായര്‍ സമുദായാംഗങ്ങള്‍ ഈഴവരെപ്പറ്റിയും, വടെക്കേ മലബാറിലെ ഈഴവര്‍ ദളിതരെപ്പറ്റിയും പറയുന്ന ക്രൂരമായ തമാശകള്‍ക്ക് പലതവണ സാക്ഷിയാവേണ്ടിവന്നിട്ടുണ്ട്. (രൂപത്തില്‍ത്തന്നെ ദളിത് ഛായയുള്ള ഒരു മുതിര്‍ന്ന സുഹൃത്തിന്റെ കൂടെ വടക്കേ മലബാറിലെ ഒരു കുടുംബത്തില്‍ പോകേണ്ട കാര്യമുണ്ടായിരുന്നു ഒരിക്കല്‍. സ്വാതന്ത്ര്യസമരകാലത്ത് തുടക്കത്തില്‍ കോണ്‍ഗ്രസ്സുകാരനും പിന്നീട് കമ്യൂണിസ്റ്റുകാരനുമായി ഇരുപതുകൊല്ലം ജയിലിലും ഒളിവിലുമായിക്കഴിഞ്ഞ് ഒടുവില്‍ ചതിച്ചുകൊല്ലപ്പെട്ട ഒരു വിപ്ലവകാരിയുടെ വീടായിരുന്നിട്ടുകൂടി "ഓന്‍ പൊലേനാ?" എന്ന ചോദ്യം ചെവിയില്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്). ഈ തമാശകളിലെ നിന്ദയുടെ അളവില്‍ പറയത്തക്ക ഏറ്റക്കുറച്ചിലുകളൊന്നും തോന്നിയിട്ടില്ല. പക്ഷേ സമുദായാഭിമാനത്തില്‍ കാര്യമായ ഏറ്റക്കുറച്ചിലുകള്‍ കണ്ടിട്ടുണ്ട്. കാര്യമായ നവോദ്ധാനമൊന്നും നടന്നിട്ടില്ലാത്തതിനാലാവണം, നായര്‍ സമുദായം ഒരു സ്വയം പരിശോധനക്ക് മുതിരാറില്ലെന്നു തോന്നിയിട്ടുണ്ട്. തനിക്കുതാഴെയുള്ളവരോടുള്ള നിന്ദാമനോഭാവത്തില്‍ ജാതികള്‍ തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ലെങ്കിലും തന്റെ സമുദായത്തിന്റെ പേരിലുള്ള മിഥ്യാഭിമാനത്തില്‍ നായര്‍ മുന്നില്‍ത്തന്നെ.
"ആണത്തം വേണമെ"ന്നും "ക്ഷൗരം ചെയ്തുകൂടേ"യെന്നും മറ്റുമുള്ള പദപ്രയോഗങ്ങളിലൂടെ ചിത്രകാരനും പിന്‍പറ്റുന്നത് ഇതേ ഹൈറാര്‍ക്കിയെയാണ്. ഒരു വാദത്തിനുവേണ്ടി നായര്‍ സ്ത്രീകളെല്ലാം വേശ്യകളാണ്/ആയിരുന്നു എന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തെ അംഗീകരിച്ചാല്‍ത്തന്നെ അതിന്റെ ഉത്തരവാദികള്‍ അന്നത്തെ പാട്രിയാക്കല്‍ അധികാരഘടനയായിരുന്നു എന്നതില്‍ സംശയമില്ല. "ആണത്ത"ത്തിലൂടെ പാട്രിയാര്‍ക്കിയെയും "ക്ഷൗര"ത്തിലൂടെ ബ്രാഹ്മണിസത്തേയും ചിത്രകാരന്‍ അറിഞ്ഞോ അറിയാതെയോ പിന്തുണക്കുന്നുമുണ്ട്. അപ്പോള്‍ ചിത്രകാരനും കൂടി ഉത്തരവാദിയാകുന്ന ഒരു കുറ്റത്തിനേയാണ് അദ്ദേഹം വിചാരണ ചെയ്യുന്നത്. ഈ വൈരുദ്ധ്യം അദ്ദേഹത്തിന്റെ നിലപാടുകളില്‍ പൊതുവയുണ്ട്.
പക്ഷേ ഇതൊന്നുംതന്നെ അദ്ദേഹത്തിന്റെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിനുമേല്‍ കൈവയ്ക്കാനുള്ള ന്യായീകരണമാകുന്നില്ല. അവയ്ക്ക് ഒരടിസ്ഥാനവുമില്ലായിരിക്കാം, സബ്സ്റ്റാന്‍ഷ്യേറ്റ് ചെയ്യുന്ന ഒരു തെളിവും അയാള്‍ക്ക് വയ്ക്കാനില്ലായിരിക്കാം, അതൊന്നുമില്ലാതെയും വെറും അഭിപ്രായങ്ങള്‍ പറയാമല്ലോ. നായര്‍ സ്ത്രീകള്‍ വേശ്യകളാണെന്ന് ചിത്രകാരന് അഭിപ്രായമുണ്ടെങ്കില്‍ അതയാള്‍ പറയട്ടെ, അതയാളുടെ അഭിപ്രായം. വ്യക്തികളെ പോയന്റ് ചെയ്യാത്തിടത്തോളം അതൊരു പ്രശ്നമായെടുക്കാതിരിക്കാനുള്ള ജനാധിപത്യബോധം പൊതുസമൂഹത്തിനുണ്ടാകേണ്ടതാണ്. അതില്‍ കഴമ്പില്ലെന്നു തോന്നുന്നപക്ഷം അയാള്‍ ഉപയോഗിച്ച കള്‍ച്ചറല്‍ സ്ഫിയര്‍ ഉപയോഗിച്ചുതന്നെ ആ അഭിപ്രായത്തെ ഖണ്ഡിക്കാവുന്നതാണ്. ഇനി അതല്ല ചിത്രകാരന്റെ നിലവാരത്തിലേക്ക് താഴാന്‍ തയ്യാറുള്ളപക്ഷം ഈഴവസ്ത്രീകളെല്ലാം വേശ്യകളാണെന്നോ അവരുടെ ആണുങ്ങളെല്ലാം കൂട്ടിക്കൊടുപ്പുകാരാണെന്നോ തിരിച്ചൊരഭിപ്രായം പറയാവുന്നതുമാണ്. രണ്ടിനും തലക്ക് ഓളമാണെന്ന് നമുക്കും പറയാം.
ഇനി ചിത്രകാരനെതിരെ വാളോങ്ങുന്നവരുടെ കാര്യം...
ഒരു പ്രത്യേക ജാതിയില്‍ ജനിക്കുക എന്നത് ആര്‍ക്കും ഓപ്റ്റ് ചെയ്യാവുന്ന ഒന്നല്ല. അവനവനു പങ്കില്ലാത്ത ഒന്നിനെക്കുറിച്ച് അഭിമാനമോ അപമാനമോ തോന്നേണ്ടതില്ല. ഒരു സമുദായത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്നവര്‍, അതില്‍ അഭിമാനിക്കുന്നവര്‍, അതിനെ വിമര്‍ശിക്കുമ്പോള്‍ മുറിവേല്‍ക്കുന്നവര്‍, അതിന്റെ അപമാനങ്ങളില്‍ പങ്കാളികളാകാന്‍ വിധിക്കപ്പെട്ടവരാണ്.
ശ്രദ്ധേയമായ മറ്റൊന്ന് ഇപ്പോള്‍ ചിത്രകാരനെതിരെ, അദ്ദേഹത്തിന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ ഉറഞ്ഞുതുള്ളുന്നവരുടെ, പൊതുവായ സംഘപരിവാര്‍ ബാക്‍ഗ്രൗണ്ടാണ്. ഇത്രയും കാലം ബ്ലോഗില്‍ ഹൈന്ദവതക്കുവേണ്ടി ഘോരഘോരം വാദിച്ചവര്‍ തൊലിപ്പുറത്തൊന്നു പോറിയപ്പോള്‍ ഹിന്ദു ലേയ്ബലൊക്കെ വിട്ട് ജാതിയില്‍ മാമോദീസമുങ്ങിനിവര്‍ന്നതുകാണാന്‍ രസമുണ്ട്. മിക്കവാറും എല്ലാ "ഹിന്ദുസഹോദരങ്ങ"ളുടെയും പൂച്ചു പുറത്തുവന്നു എന്നതാണ് ഒരുപക്ഷേ ഈ വിവാദത്തിന്റെ ഔട്‌പുട്. പഴയകാലത്തായിരുന്നെങ്കില്‍ ചിത്രകാരന്റെ കുടിലുകത്തിച്ച് നമ്പൂരിയെക്കൊണ്ട് പാട്ടമൊഴിപ്പിക്കാമായിരുന്നു, ഇപ്പോള്‍ എല്ലാ അണ്ടന്റെയും അടകോടന്റെയും ജനാധിപത്യമല്ലേ, മെറിറ്റിനൊക്കെ വല്ല വിലയുമുണ്ടോ?
തെളിയിക്കപ്പെടുന്നവ വസ്തുതകളാണ്, തെളിയിക്കപ്പെടാനിരിക്കുന്നതോ ഒരിക്കലും തെളിയിക്കപ്പെടാനിടയില്ലത്തതോ ആയവ അഭിപ്രായങ്ങളും. വസ്തുതകളെപ്പറ്റി മാത്രം സംസാരിക്കാന്‍ മാത്രമുള്ളതല്ല അഭിപ്രായസ്വാതന്ത്ര്യം, അത് ഒരടിസ്ഥാനവുമില്ലാത്തവയെപ്പറ്റിക്കൂടി സംസാരിക്കാനുള്ള സ്വാതന്ത്ര്യമാണ്. , ഒരു വസ്തുതയുടെയും പിന്‍ബലമില്ലാതെ പൂര്‍ണ്ണമായോ ഭാഗികമായോ തെറ്റാണെന്ന് പൊതുസമൂഹത്തിന് ബോധ്യമുള്ള കാര്യങ്ങള്‍ പരസ്യമായി പറയാനുള്ള സ്വാതന്ത്ര്യം ചിത്രകാരനുണ്ട്. അത് തെറ്റാണെങ്കില്‍ സ്ഥാപിക്കേണ്ടത് കോടതിയില്‍വച്ചല്ല. സാസ്കാരിക-ജനാധിപത്യ വ്യവഹാരങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടത് ചിതലരിച്ച നിയമപുസ്തകങ്ങളിലെ വരികളല്ല. സംസ്കാരം പരാജയപ്പെടുന്നിടത്താണ് നിയമത്തിന് ഇടപെടേണ്ടിവരുന്നത്. നിയമം അനുശാസിക്കുന്നത് ഒരു വിശുദ്ധപുസ്തകമെന്നപോലെ അനുസരിക്കേണ്ട ബാധ്യത സാംസ്കാരികലോകത്തിനില്ല. നിയമം വെറും കോഡിഫൈഡ് കോമണ്‍സെന്‍സാണ്, സംസ്കാരം അതിസങ്കീര്‍ണ്ണമായ ഒരു ഫ്ലക്സും.
ഞാന്‍ ചിത്രകാരനോട് വിയോജിക്കുന്നു, പക്ഷേ എന്നോടു വിയോജിക്കാനുള്ള ചിത്രകാരന്റെ അവകാശം എനിക്ക് പരമപ്രധാനമാണ്, ഈ പ്രശ്നത്തില്‍ അദ്ദേഹത്തിന് ഞാന്‍ പൂര്‍ണ്ണപിന്തുണ വാഗ്ദാനം ചെയ്യുന്നു.
Thursday, January 1, 2009
കോവാലകൃഷ്ണനുള്ള മറുപടി - ആപ്പിളില്‍ ഗ്നു/ലിനക്സ് ഓടിച്ചാല്‍ എന്തു പറ്റും?
കോവാലകൃഷ്ണന്റെ പോസ്റ്റിന് എഴുതിയ കമന്റാണിത്.. ആദ്യത്തെയും രണ്ടാമത്തെയും കമന്റുകള്‍ അവിടെത്തന്നെ ഉണ്ട്, മൂന്നാമത്തേത് ഇവിടെ മാത്രമേ ഉള്ളൂ, അവിടെ ലിങ്ക് കൊടുത്തിട്ടുണ്ട്.
ഇനിയും ഒരേ കാര്യം എത്ര തവണകൂടി പറയേണ്ടിവരും എന്നറിഞ്ഞുകൂടാ.
താങ്കളുടെ വാദങ്ങള്‍ ക്രോഡീകരിക്കാന്‍ ശ്രമിക്കട്ടെ, അവക്കുള്ള ഉത്തരങ്ങളും. നമ്പറിട്ടവ താങ്കളുടെ വാദങ്ങളാണ്, അതിനു താഴെയുള്ളവ ഉത്തരങ്ങളും.
പറ്റില്ല. ഇനി അഥവാ ചെയ്താലും നിയമപരമായ സംരക്ഷണം അത്തരമൊരു വ്യവസ്ഥക്ക് കിട്ടില്ല.
ഹാര്‍ഡ്‌വേര്‍ ഒരു കോപ്പിറൈറ്റഡ് പ്രോപ്പര്‍ട്ടി അല്ല, ഒരു ഫിസിക്കല്‍ ഡിവൈസാണ്, ഹാര്‍ഡ്‌വെയറിന്റെ ഡിസൈന്‍ കോപ്പിറൈറ്റ് ചെയ്യാം, പക്ഷേ നിങ്ങളുടെ മുന്‍പിലിരിക്കുന്ന പെട്ടിയില്‍ നിങ്ങള്‍ക്കു തോന്നിയതു ചെയ്യാം. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേറില്‍ ഓടുന്ന ഫേംവെയറുകളെ സംബന്ധിച്ചാണെങ്കില്‍ അത്തരം സോഫ്റ്റ്‌വെയര്‍ ഏതെങ്കിലും തരത്തില്‍ തിരുത്താനോ (സോഴ്സില്ലാതെ എങ്ങനെ തിരുത്തും എന്നത് വേറെക്കാര്യം) തിരുത്തി ഉപയോഗിക്കാനോ ഉപഭോക്താവിന് അധികാരമില്ല. അതേ സമയം അത്തരമൊരു സോഫ്റ്റ്‌വെയര്‍ മൊത്തത്തില്‍ എടുത്തുമാറ്റി വേറൊന്ന് സ്ഥാപിക്കാനോ ഉപയോഗിക്കാനോ ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാതാവിന്റെ അനുവാദം ആവശ്യമില്ല. ഉദാഹരണമായി ആപ്പിളിന്റെ ബൂട്‌ലോഡര്‍ മാറ്റി ഗ്രബ് ഉപയോഗിക്കുന്നതിനെറ്റിരെ ഒന്നും ചെയ്യാന്‍ ആപ്പിളിന് കഴിയില്ല. (ഇനി അഥവാ കഴിയുമെന്നാണെങ്കില്‍ പവര്‍ പിസി ആര്‍ക്കിടെക്ചറില്‍ വര്‍ഷങ്ങളായി ഓടുന്ന ലിനക്സ് പോര്‍ട്ടിനെപ്പറ്റി ആപ്പിള്‍ ഇതുവരെ കേട്ടിട്ടില്ലെന്നോ, നിയമനടപടി സ്വീകരിക്കാന്‍?). വില്‍ക്കപ്പെടുന്ന കമ്മോഡിറ്റിയെന്ന നിലക്ക് ഹാര്‍ഡ്‌വെയര്‍ ലൈസന്‍സ് ചെയ്യാന്‍ കഴിയില്ല. ടേംസ് ഓഫ് യൂസ് വയലേയ്റ്റ് ചെയ്യുന്ന പക്ഷം വിറ്റയാള്‍ക്ക് വിലപ്പനവസ്തുവിലുള്ള ഉത്തരവാദിത്വം അവസാനിക്കുന്നു എന്നു മാത്രം. വാറണ്ടി, ആഫ്റ്റര്‍ സേയ്‌ല് സര്‍വീസ് തുടങ്ങിയവക്കുള്ള ബാധ്യത, അങ്ങനെയെന്തെങ്കിലും നിയമപ്രകാരമോ കരാര്‍ പ്രകാരമോ ഉണ്ടെങ്കില്‍, വിറ്റയാള്‍ക്കില്ല - അതാകട്ടെ ഒരു നിയമപ്രശ്നവും സൃസ്ടിക്കുന്നില്ല, ലിനക്സോ മറ്റേതെങ്കിലും ഓപ്പറേയ്റ്റിംഗ് സിസ്റ്റമോ ഇന്‍സ്റ്റാള്‍ ചെയ്ത ഒരു ആപ്പിള്‍ സിസ്റ്റവുമായി ഉപഭോക്താവ് ആപ്പിളിനെ വാറണ്ടിക്ക് സമീപിക്കാത്തിടത്തോളം കാലം. ഉപഭോക്താവിന്‍ വാറണ്ടിയോ ആഫ്റ്റര്‍ സേയ്‌ല് സര്‍വീസോ നിഷേധിക്കപ്പെട്ടേക്കാം, അതിലപ്പുറം ആപ്പിളിനൊന്നും ചെയ്യാനാകില്ല.
ഉപഭോക്താവിന് ആപ്പിളിന്റെ ഹാര്‍ഡ്‌വെയരും സോഫ്റ്റ്‌വെയറും വാങ്ങാനും ഹാര്‍ഡ്‌വെയര്‍ ഉപയോഗിക്കാനും സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാതിരിക്കാനും മറ്റേതെങ്കിലും സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനും അധികാരമുണ്ട്. അതേ സമയം ആപ്പിള്‍ അവരുടെ കമ്പ്യൂട്ടറിന്റെ കൂടെ മാത്രം ഉപയോഗിക്കാന്‍ ലൈസന്‍സ് ചെയ്തിട്ടുള്ള സോഫ്റ്റ്‌വെയര്‍ ഭാഗികമായോ പൂര്‍ണ്ണമായോ തിരുത്തിയോ അല്ലാതെയോ വേറെ എവിടെയും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്, കാരണം സോഫ്റ്റ്‌വെയര്‍, കോപ്പിറൈറ്റ് ചെയ്യപ്പെടാവുന്ന, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടിയാണ്; അത് വാങ്ങുകയല്ല ലൈസന്‍സ് ചെയ്യപ്പെടുകയാണ് ചെയ്യുന്നത്, എവിടെ എങ്ങനെ ഉപയോഗിക്കണമെന്നതിന് ആപ്പിളിന് അവരുടെ ലൈസന്‍സ് ഡോക്യുമന്റ് വഴി ഇന്‍സിസ്റ്റ് ചെയ്യാം.
"Your use of Apple-branded hardware and software products is based on the software license and other terms and conditions in effect for the product at the time of purchase"
ഹാര്‍ഡ്‌വെയറിനും സോഫ്റ്റ്‌വെയറിനും സോഫ്റ്റ്‌വെയറിന്റെ ലൈസന്‍സ് ബാധകമാണെന്ന് ആപ്പിളിന് പറയുന്നത് സ്വാഭാവികമായും ഹാര്‍ഡ്‌വെയറില്‍ ഉപയോഗിച്ചിട്ടുള്ള സോഫ്റ്റ്‌വെയറിനെ(ഫേംവെയര്‍)പ്പറ്റിയാണ്, അല്ലാതെ കോപ്പിറൈറ്റഡ് പ്രോപ്പര്‍ട്ടിയായ സോഫ്റ്റ്‌വെയറിന്റെ ലൈസന്‍സ് ഫിസിക്കല്‍ കമ്മോഡിറ്റിയായ ഹാര്‍ഡ്‌വെയറിന് ബാധകമാണെന്ന് പറയാനുള്ള നിയമനിരക്ഷരത ആപ്പിളിന്റെ ലീഗല്‍ ഡിപ്പാര്‍ട്ടുമെന്റിനുണ്ടാകുമെന്ന് കരുതാന്‍ വയ്യ, അത്തരമൊരു കേയ്സും കൊണ്ടുചെന്നാല്‍ ഒരു കോടതിയും അത് ഫയലില്‍പ്പോലും എടുക്കില്ല (സംശയമുണ്ടോ? ഒരു കേയ്സെങ്കിലും കാണിച്ചുതരൂ!)
നിലവിലുള്ള നിയമത്തിനുപുറത്തുള്ള ഒരു കോണ്‍ട്രാക്റ്റിനും നിയമപരമായ നിലനില്‍പ്പില്ല. ഉദാഹരണത്തിന് അഞ്ചുകിലോ കഞ്ചാവ് എല്ലാ ഒന്നാംതീയതിയും വീട്ടിലെത്തിച്ചുതരാമെന്നും അങ്ങനെ എത്തിച്ചുതരുന്ന കഞ്ചാവ് വാങ്ങിക്കൊള്ളാമെന്നും രണ്ടുപേര്‍ക്ക് കരാറുണ്ടാക്കാം, പക്ഷേ ആരെങ്കിലുമൊരാള്‍ കരാര്‍ ലംഘിച്ചാല്‍ കോടതിയില്‍ പോകാന്‍ പറ്റില്ല.
ഇനി violation of intended use നിയമവിരുദ്ധമാണ് എന്ന വാദം.
ആകുന്ന സന്ദര്‍ഭങ്ങളുണ്ട് പക്ഷേ ഹാര്‍ഡ്‌വെയറിന്റെ കാര്യത്തില്‍, അല്ല.
ഉദാഹരണത്തിന് ഇറാഖിനുമേല്‍ ഉപരോധം നിലനില്‍ക്കുന്ന, മെഡിക്കല്‍ ഉപകരണങ്ങളൊഴിച്ച് ഒന്നും ഇറക്കുമതി ചെയ്യാന്‍ അനുവാദമില്ലാതിരുന്ന, കാലത്ത് ഡെന്റിസ്റ്റുകള്‍ ഉപയോഗിക്കുന്ന പ്രത്യേക കസേരയുടെ ഭാഗങ്ങള്‍ ഇറാഖ് മിസൈല്‍ നിര്‍മ്മാണത്തിനുപയോഗിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. (വിവരം ശരിയോ തെറ്റോ ആവാം, ഒരുദാഹരണമായി എടുത്താല്‍ മതി). ഇവിടെ വയലേയ്ഷന്‍ ഓഫ് ഇന്റെന്‍ഡഡ് യൂസ് നിയമവിരുദ്ധമാണ്, ഉപരോധത്തിന്റെ തെറ്റും ശരിയും മറ്റൊരു വിഷയമാണെങ്കിലും
മൈക്രോവേവ് ഓവന്റെ മാന്വലില്‍ അതിന്റെ intended use വീടുകളിലെ അടുക്കളകളില്‍ ഉപയോഗിക്കലാണെന്ന് എഴുതിവച്ചുകണ്ടിട്ടുണ്ട്. കഫറ്റേരിയകളിലോ കമേഴ്സ്യല്‍ ആവശ്യങ്ങള്‍ക്കോ ഉള്ള ഉപയോഗം ആവശ്യപ്പെടുന്നതരത്തിലല്ല അതു നിര്‍മ്മിച്ചിട്ടുള്ളത്. എന്നുവച്ച് കഫറ്റേരിയയില്‍ വീട്ടിലെ അത്തരമൊരു മൈക്രോവേവ് ഓവന്‍ ഉപയോഗിച്ചാല്‍ നിര്‍മ്മാതാവിന് ഉപഭോക്താവിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കാന്‍ കഴിയില്ല, വാറണ്ടിയോ സര്‍വീസോ നിഷേധിക്കാമെന്നല്ലാത്. കാരണം ഓവന്‍ ഉപഭോക്താവിന് വിറ്റതാണ്, കോപ്പിറൈറ്റ് നിയമങ്ങള്‍ അതിന് ബാധകമല്ല. ഇനി കോപ്പിറൈറ്റ് നിയമങ്ങള്‍ ബാധകമാണെന്ന് അഥവാ ഓവന്‍ നിര്‍മ്മാതാവ് മാന്വലിലോ മറ്റോ എഴുതിവച്ചാലും കാര്യമില്ല, ഒരു ഫിസിക്കല്‍ കമ്മോഡി കോപ്പിറൈറ്റ് ചെയ്യാന്‍ കഴിയില്ല, അതിന്റെ ഡിസൈന്‍ വേണമെങ്കില്‍ കോപ്പിറൈറ്റ് ചെയ്യാം, മനുഫാക്ചറിംഗ് പ്രോസസ്സോ പ്രോഡക്റ്റുതന്നെയോ പേയ്റ്റന്റ് ചെയ്യാം.
ഇനി സമാനമായ ഉദാഹരണം കോപ്പിറൈറ്റഡ് പ്രോപ്പര്‍ട്ടികളില്‍ നോക്കാം. കോപ്പിറൈറ്റ് ചെയ്യപ്പെട്ടിട്ടുള്ള ഡിവിഡികളുടെ മേല്‍ പൊതുപ്രദര്‍ശനങ്ങള്‍ക്കുപയോഗിക്കരുതെന്ന് പ്രിന്റ് ചെയ്തുകാണാറുണ്ട്. അത്തരമൊന്ന് അനുസരിക്കാന്‍ ഉപഭോക്താവ് ബാധ്യസ്ഥനാണ്. കാരണം കോപ്പിറൈറ്റഡ് പ്രോപ്പര്‍ട്ടി ലൈസന്‍സ്ഡ് ആണ്, ലൈസന്‍സില്‍ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യത്തിനും അതുപയോഗിക്കാന്‍ നിയമപരമായി കഴിയില്ല.
ഡിവിഡിക്ക് കോപ്പിറൈറ്റുണ്ടെന്നുവച്ച് ഡിവിഡി പ്ലേയറിന് കോപ്പിറൈറ്റുണ്ടോ? ഏതൊക്കെ ഡിവിഡികള്‍ അല്ലെങ്കില്‍ സിനിമകള്‍ ഈ പ്ലേയറില്‍ കാണാന്‍ പാടില്ലെന്ന് നിര്‍മ്മാതാവിന് ഇന്‍സിസ്റ്റ് ചെയ്യാന്‍ കഴിയുമോ? ഇല്ല. പക്ഷേ സാങ്കേതികമായ നിയന്ത്രണങ്ങള്‍ സാധ്യമാണ്. ഉദാഹരണത്തിന് ഡിവിഡി പ്ലേയറുകള്‍ക്ക് റീജിയന്‍ ലോക്കിംഗ് കാണാറുണ്ട്. അതല്ലാതെ, സാങ്കേതികമായ നിയന്ത്രണങ്ങളില്ലെങ്കില്‍, അതാത് രാജ്യങ്ങളിലെ നിയമങ്ങള്‍ അനുവദിക്കുന്നതാണെങ്കില്‍, ഏതു ഡിവിഡിയും പ്ലേയറില്‍ കാണാം.
കോവാലകൃഷ്ണന് അധിക്ഷേപങ്ങള്‍ തുടരാം, താങ്കള്‍ക്കിഷ്ടമില്ലാത്തത് ആരെങ്കിലും സൂചിപ്പിച്ചാല്‍ "ഇതു ഞാന്‍ നിന്നോടു ചോദിച്ചില്ലല്ലോ" എന്ന് തിരിച്ചുചോദിക്കാം. താങ്കള്‍ക്ക് മാത്രം വായികാനും താങ്കള്‍ മാത്രം അറിയാനുമല്ല താങ്കളുടെ ബ്ലോഗില്‍ എഴുതുന്നത്, അങ്ങനെയാണെങ്കില്‍ മെയിലയച്ചാല്‍ മതിയല്ലോ. അപ്പോള്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ മാത്രമല്ല താങ്കളുടെ ബ്ലോഗില്‍ കമന്റെഴുതുന്നത്, വായിക്കുന്നവരെക്കൂടി ഉദ്ദേശിച്ചാണ് പല വിവരങ്ങളും ചേര്‍ക്കുന്നതെന്നു മനസ്സിലാക്കിയാല്‍, അല്ലെങ്കില്‍ അംഗീകരിച്ചാല്‍, നന്നായിരുന്നു.

1. ഹാര്‍ഡ്‌വേര്‍ ഉണ്ടാക്കുന്നവര്‍ക്ക് അതില്‍ ഏത് ഓപ്പറേയ്റ്റിംഗ് സിസ്റ്റം അല്ലെങ്കില്‍ സോഫ്റ്റ്‌വേര്‍ ഓടിക്കണമെന്ന് അവരുടെ ടേംസ് ഓഫ് യൂസ് വഴി ഇന്‍സിസ്റ്റ് ചെയ്യാം

1. ആപ്പിള്‍ അവരുടെ എന്‍ഡ് യൂസര്‍ ലൈസന്‍സ് എഗ്രിമെന്റില്‍ അവരുടെ ഹാര്‍ഡ്‌വെയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സോഫ്റ്റ്‌വെയര്‍ ലൈസന്‍സ് ബാധകമാണെന്നു പറയുന്നു. അതിനാല്‍ അവരുടെ ഹാര്‍ഡ്‌വെയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടിയായ സോഫ്റ്റ്‌വെയ്രിന്റെ നിയമങ്ങള്‍ ബാധകമാണ്.
"Your use of Apple-branded hardware and software products is based on the software license and other terms and conditions in effect for the product at the time of purchase"
ഹാര്‍ഡ്‌വെയറിനും സോഫ്റ്റ്‌വെയറിനും സോഫ്റ്റ്‌വെയറിന്റെ ലൈസന്‍സ് ബാധകമാണെന്ന് ആപ്പിളിന് പറയുന്നത് സ്വാഭാവികമായും ഹാര്‍ഡ്‌വെയറില്‍ ഉപയോഗിച്ചിട്ടുള്ള സോഫ്റ്റ്‌വെയറിനെ(ഫേംവെയര്‍)പ്പറ്റിയാണ്, അല്ലാതെ കോപ്പിറൈറ്റഡ് പ്രോപ്പര്‍ട്ടിയായ സോഫ്റ്റ്‌വെയറിന്റെ ലൈസന്‍സ് ഫിസിക്കല്‍ കമ്മോഡിറ്റിയായ ഹാര്‍ഡ്‌വെയറിന് ബാധകമാണെന്ന് പറയാനുള്ള നിയമനിരക്ഷരത ആപ്പിളിന്റെ ലീഗല്‍ ഡിപ്പാര്‍ട്ടുമെന്റിനുണ്ടാകുമെന്ന് കരുതാന്‍ വയ്യ, അത്തരമൊരു കേയ്സും കൊണ്ടുചെന്നാല്‍ ഒരു കോടതിയും അത് ഫയലില്‍പ്പോലും എടുക്കില്ല (സംശയമുണ്ടോ? ഒരു കേയ്സെങ്കിലും കാണിച്ചുതരൂ!)
നിലവിലുള്ള നിയമത്തിനുപുറത്തുള്ള ഒരു കോണ്‍ട്രാക്റ്റിനും നിയമപരമായ നിലനില്‍പ്പില്ല. ഉദാഹരണത്തിന് അഞ്ചുകിലോ കഞ്ചാവ് എല്ലാ ഒന്നാംതീയതിയും വീട്ടിലെത്തിച്ചുതരാമെന്നും അങ്ങനെ എത്തിച്ചുതരുന്ന കഞ്ചാവ് വാങ്ങിക്കൊള്ളാമെന്നും രണ്ടുപേര്‍ക്ക് കരാറുണ്ടാക്കാം, പക്ഷേ ആരെങ്കിലുമൊരാള്‍ കരാര്‍ ലംഘിച്ചാല്‍ കോടതിയില്‍ പോകാന്‍ പറ്റില്ല.
3. സോഫ്റ്റ്‌വെയര്‍ തിരുത്തതുമൂലം ആപ്പിളിന്റെ ലൈസന്‍സ് എഗ്രീമന്റ് അവരുടെ കമ്പ്യൂട്ടറില്‍ ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നയാള്‍ വയലേയ്റ്റ് ചെയ്യുന്നു.സോഫ്റ്റ്‌വെയര്‍ തിരുത്തുന്നില്ല, റീപ്ലേയ്സ് ചെയ്യുന്നേയുള്ളൂ. സോഫ്റ്റ്‌വെയറിന്റെ ലൈസന്‍സ് എഗ്രീമെന്റില്‍ എന്തുതന്നെ പറഞ്ഞാലും അത് ഈ പ്രക്രിയയില്‍ പ്രസക്തമല്ല, എന്തെന്നാല്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നെങ്കില്‍മാത്രമേ ലൈസന്‍സ് വ്യവസ്ഥകള്‍ ബാധകമാവൂ, ഉപയോഗിക്കാത്ത സോഫ്റ്റ്‌വെയറിന്റെ ലൈസന്‍സില്‍ എന്തു പറഞ്ഞാലെന്ത്!
4. ToU വയലേഷന്‍ ലൈസന്‍സ് വയലേഷനാണ്, violation of intended use നിയമവിരുദ്ധമാണ്ഒന്നാമതായി ഹാര്‍ഡ്‌വെയര്‍ ലൈസന്‍സ്ഡ് അല്ല, ഹാര്‍ഡ്‌വെയര്‍ ഡിസൈനിനേ ഉള്ളൂ ലൈസന്‍സ്. ഇല്ലാത്ത ലൈസന്‍സ് വയലേയ്റ്റ് ചെയ്യാന്‍ പറ്റില്ലല്ലോ.
ഇനി violation of intended use നിയമവിരുദ്ധമാണ് എന്ന വാദം.
ആകുന്ന സന്ദര്‍ഭങ്ങളുണ്ട് പക്ഷേ ഹാര്‍ഡ്‌വെയറിന്റെ കാര്യത്തില്‍, അല്ല.
ഉദാഹരണത്തിന് ഇറാഖിനുമേല്‍ ഉപരോധം നിലനില്‍ക്കുന്ന, മെഡിക്കല്‍ ഉപകരണങ്ങളൊഴിച്ച് ഒന്നും ഇറക്കുമതി ചെയ്യാന്‍ അനുവാദമില്ലാതിരുന്ന, കാലത്ത് ഡെന്റിസ്റ്റുകള്‍ ഉപയോഗിക്കുന്ന പ്രത്യേക കസേരയുടെ ഭാഗങ്ങള്‍ ഇറാഖ് മിസൈല്‍ നിര്‍മ്മാണത്തിനുപയോഗിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. (വിവരം ശരിയോ തെറ്റോ ആവാം, ഒരുദാഹരണമായി എടുത്താല്‍ മതി). ഇവിടെ വയലേയ്ഷന്‍ ഓഫ് ഇന്റെന്‍ഡഡ് യൂസ് നിയമവിരുദ്ധമാണ്, ഉപരോധത്തിന്റെ തെറ്റും ശരിയും മറ്റൊരു വിഷയമാണെങ്കിലും
മൈക്രോവേവ് ഓവന്റെ മാന്വലില്‍ അതിന്റെ intended use വീടുകളിലെ അടുക്കളകളില്‍ ഉപയോഗിക്കലാണെന്ന് എഴുതിവച്ചുകണ്ടിട്ടുണ്ട്. കഫറ്റേരിയകളിലോ കമേഴ്സ്യല്‍ ആവശ്യങ്ങള്‍ക്കോ ഉള്ള ഉപയോഗം ആവശ്യപ്പെടുന്നതരത്തിലല്ല അതു നിര്‍മ്മിച്ചിട്ടുള്ളത്. എന്നുവച്ച് കഫറ്റേരിയയില്‍ വീട്ടിലെ അത്തരമൊരു മൈക്രോവേവ് ഓവന്‍ ഉപയോഗിച്ചാല്‍ നിര്‍മ്മാതാവിന് ഉപഭോക്താവിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കാന്‍ കഴിയില്ല, വാറണ്ടിയോ സര്‍വീസോ നിഷേധിക്കാമെന്നല്ലാത്. കാരണം ഓവന്‍ ഉപഭോക്താവിന് വിറ്റതാണ്, കോപ്പിറൈറ്റ് നിയമങ്ങള്‍ അതിന് ബാധകമല്ല. ഇനി കോപ്പിറൈറ്റ് നിയമങ്ങള്‍ ബാധകമാണെന്ന് അഥവാ ഓവന്‍ നിര്‍മ്മാതാവ് മാന്വലിലോ മറ്റോ എഴുതിവച്ചാലും കാര്യമില്ല, ഒരു ഫിസിക്കല്‍ കമ്മോഡി കോപ്പിറൈറ്റ് ചെയ്യാന്‍ കഴിയില്ല, അതിന്റെ ഡിസൈന്‍ വേണമെങ്കില്‍ കോപ്പിറൈറ്റ് ചെയ്യാം, മനുഫാക്ചറിംഗ് പ്രോസസ്സോ പ്രോഡക്റ്റുതന്നെയോ പേയ്റ്റന്റ് ചെയ്യാം.
ഇനി സമാനമായ ഉദാഹരണം കോപ്പിറൈറ്റഡ് പ്രോപ്പര്‍ട്ടികളില്‍ നോക്കാം. കോപ്പിറൈറ്റ് ചെയ്യപ്പെട്ടിട്ടുള്ള ഡിവിഡികളുടെ മേല്‍ പൊതുപ്രദര്‍ശനങ്ങള്‍ക്കുപയോഗിക്കരുതെന്ന് പ്രിന്റ് ചെയ്തുകാണാറുണ്ട്. അത്തരമൊന്ന് അനുസരിക്കാന്‍ ഉപഭോക്താവ് ബാധ്യസ്ഥനാണ്. കാരണം കോപ്പിറൈറ്റഡ് പ്രോപ്പര്‍ട്ടി ലൈസന്‍സ്ഡ് ആണ്, ലൈസന്‍സില്‍ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യത്തിനും അതുപയോഗിക്കാന്‍ നിയമപരമായി കഴിയില്ല.
ഡിവിഡിക്ക് കോപ്പിറൈറ്റുണ്ടെന്നുവച്ച് ഡിവിഡി പ്ലേയറിന് കോപ്പിറൈറ്റുണ്ടോ? ഏതൊക്കെ ഡിവിഡികള്‍ അല്ലെങ്കില്‍ സിനിമകള്‍ ഈ പ്ലേയറില്‍ കാണാന്‍ പാടില്ലെന്ന് നിര്‍മ്മാതാവിന് ഇന്‍സിസ്റ്റ് ചെയ്യാന്‍ കഴിയുമോ? ഇല്ല. പക്ഷേ സാങ്കേതികമായ നിയന്ത്രണങ്ങള്‍ സാധ്യമാണ്. ഉദാഹരണത്തിന് ഡിവിഡി പ്ലേയറുകള്‍ക്ക് റീജിയന്‍ ലോക്കിംഗ് കാണാറുണ്ട്. അതല്ലാതെ, സാങ്കേതികമായ നിയന്ത്രണങ്ങളില്ലെങ്കില്‍, അതാത് രാജ്യങ്ങളിലെ നിയമങ്ങള്‍ അനുവദിക്കുന്നതാണെങ്കില്‍, ഏതു ഡിവിഡിയും പ്ലേയറില്‍ കാണാം.
-------------------------
കോവാലകൃഷ്ണന് അധിക്ഷേപങ്ങള്‍ തുടരാം, താങ്കള്‍ക്കിഷ്ടമില്ലാത്തത് ആരെങ്കിലും സൂചിപ്പിച്ചാല്‍ "ഇതു ഞാന്‍ നിന്നോടു ചോദിച്ചില്ലല്ലോ" എന്ന് തിരിച്ചുചോദിക്കാം. താങ്കള്‍ക്ക് മാത്രം വായികാനും താങ്കള്‍ മാത്രം അറിയാനുമല്ല താങ്കളുടെ ബ്ലോഗില്‍ എഴുതുന്നത്, അങ്ങനെയാണെങ്കില്‍ മെയിലയച്ചാല്‍ മതിയല്ലോ. അപ്പോള്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ മാത്രമല്ല താങ്കളുടെ ബ്ലോഗില്‍ കമന്റെഴുതുന്നത്, വായിക്കുന്നവരെക്കൂടി ഉദ്ദേശിച്ചാണ് പല വിവരങ്ങളും ചേര്‍ക്കുന്നതെന്നു മനസ്സിലാക്കിയാല്‍, അല്ലെങ്കില്‍ അംഗീകരിച്ചാല്‍, നന്നായിരുന്നു.
Tuesday, November 4, 2008
"സമീപനരേഖ"യിലേക്കുള്ള കമന്റ്
"സമീപനരേഖ" എന്ന പോസ്റ്റിനുള്ള കമന്റാണ് ഇത്. പോസ്റ്റിലെ വിഷയവും കമന്റിലെ വിഷയവും സാമാന്യം വ്യത്യസ്തമായതിനാല്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു. പോസ്റ്റിനെപ്പറ്റി ചര്ച്ച ചെയ്യാന്‍ ദയവായി അവിടെത്തന്നെ പോകുക.
കമന്റ് വളരെ വൈകിപ്പോയെന്നറിയാം, ഇപ്പോഴേ എഴുതാന്‍ കഴിഞ്ഞുള്ളൂ - ദയവായി ക്ഷമിക്കുക.
ഈ ബ്ലോഗിന്റെ ക്രെഡിബിലിറ്റിയെത്തന്നെ ബാധിക്കുന്ന വിധത്തില് ഇതിലെ അംഗങ്ങള്‍ക്കെതിരെ പൊതുവെയും, ചന്ത്രക്കാറന്‍ എന്ന എനിക്കെതിരെ പ്രത്യേകിച്ചും, ചില ആരോപണങ്ങള്‍, മുന്‍പരിചയമില്ലാത്ത പേരുകളില്‍ പല കമന്റുകളിലായി കാണാന്‍ കഴിഞ്ഞു. ഒരു മറുപടി ഇത്തരക്കാര്‍ അര്‍ഹിക്കുന്നുണ്ടോ എന്ന പ്രശ്നം നിലനില്ക്കുന്നുണ്ടെങ്കിലും തെറ്റിദ്ധാരണകള്‍ അകറ്റേണ്ടത് ഒരാവശ്യമാണെന്നു തോന്നുന്നതിനാലാണ് ഈ കമന്റ്.
തുടര്‍ന്ന് പരാമര്‍ശിക്കപ്പെടുന്ന ബ്ലോഗ് പോസ്റ്റുകളുടെ ഒരു ലിസ്റ്റ് താഴെക്കൊടുക്കുന്നു, വായനക്കാരില്‍ ഈ പോസ്റ്റുകള്‍, പ്രത്യേകിച്ച് കമന്റുകള്‍ മുമ്പ് വായിക്കാത്തവര്‍ ധാരാളമുണ്ടാകുമെന്നു തോന്നുന്നു; അവ വായിക്കാനപേക്ഷ, അരോപണങ്ങള്‍ ഇത്രമാതരം തീവ്രവും വ്യക്തിപരവുമാവുന്നതിന്റെ കാരണങ്ങള്‍ അവിടെനിന്നും തുടങ്ങുന്നു.
1. മരണമൊഴി (എല്ലാ പോസ്റ്റുകളും)
2. ശബരിമല: ഹിന്ദുക്ഷേത്രമോ ബുദ്ധവിഹാരമോ?
3. ബ്ലോഗിലെ രാഷ്ട്രീയവും ബ്ലോഗിന്റെ രാഷ്ട്രീയവും
4. അശ്ലീലത്തിന്റെ പ്രശ്നം
5. ഉമേഷിന് സ്നേഹപൂര്‍വ്വം
ലിയോണാര്‍ഡ് , നാരായണന്‍ എന്നിവര് ആരാണെന്നും എന്ത് സാഹചര്യത്തിലാണ് ഇത്തരം രണ്ട് ബ്ലോഗര് ഐ.ഡി.കള്‍ ഉണ്ടായതെന്നും രണ്ടുവര്‍ഷത്തോളം മുമ്പ് ബാംഗ്ളൂരില്‍ നടന്ന ബ്ലോഗേഴ്സ് മീറ്റില്‍ ചന്ത്രക്കാറന്‍ വിശദീകരിച്ചിരുന്നു. അന്ന് മലയാളം ബ്ലോഗുകള്‍ "ബൂലോഗം" എന്ന അപഹാസ്യനാമധേയത്തില്‍ മാത്രമേ വിളിക്കപ്പെട്ടിരുന്നുള്ളൂ. സദാചാരം "കൊടികുത്തി"വാണിരുന്ന കാലം. തനിമലയാളം എന്ന ഒറ്റ അഗ്രഗേറ്ററില്‍നിന്നും പുറത്താക്കപ്പെടുകയെന്നാല്‍ ഒരാളുടെ ബ്ലോഗ് ജീവിതത്തിന്റെ അന്ത്യം കുറിച്ചിരുന്ന കാലം. (ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ വായനക്കാര്‍ക്ക് ചിരി വരുന്നുണ്ടാകും, പക്ഷേ പിന്‍മൊഴിയില്‍ നിന്നും പുറത്താക്കുക, തനിമലയാളത്തില്‍നിന്നും പുറത്താക്കുക എന്നൊക്കെയുള്ള "സംജ്ഞ"കള്‍ സജീവമായി ചര്ച്ചചെയ്യപ്പെട്ടിരുന്ന ഒരു പരിഹാസ്യ-ദയനീയ അവസ്ഥ മലയാളത്തില്‍ ബ്ലോഗെഴുതുന്നവര്‍ക്കുണ്ടായിരുന്നു, മലയാളം "ബൂലോഗം" കുടുംബമായിരുന്നു, അതില്‍ കാരണവന്‍മ്മാരും അനന്തരവന്‍മാരും അമ്മായിമാരും അമ്മമാരും മുറച്ചെറുക്കന്‍മ്മാരും മുറപ്പെണ്ണുങ്ങളുമൊക്കെയുണ്ടായിരുന്നു. പാട്ടക്കുടിയാന്‍മാരും ബ്ലോഗ് ചെറുമക്കളും കുടികിടപ്പുകാരും അതിനെ പുറമെനിന്നും പരിപാലിച്ചുപോന്നു. കാരണവന്‍മ്മാര്‍ക്കു മുമ്പില്‍ തറവാട്ടിലെ കുടിയാന്‍മാര്‍ കമന്റുരൂപത്തില്‍ എന്നും പാട്ടമളക്കുമായിരുന്നു. തറവാട്ടിലെ കയ്യെഴുത്തുമാസികയില്‍ പ്രസിദ്ധീകരിക്കാന്‍ മാത്രം നിലവാരമുണ്ടായിരുന്ന പരട്ടക്കഥകളും കവിതകളും വിശ്വസാഹിത്യത്തിലെ മഹദ്‌സൃഷ്ടികളായി വാഴ്ത്തപ്പെട്ടിരുന്നു. ജാതിയിലും മതത്തിലും മുക്കിക്കുളിപ്പിച്ച വാദഗതികള്‍, സാംസ്കാരികലോകത്തിന് കുറച്ചുകൂടി ആക്സസ് ഉണ്ടായിരുന്നെങ്കില്‍ സാധാരണഗതിയില്‍ വായനക്കാരാല്‍ കൊന്നുകൊലവിളിക്കപ്പെടുമായിരുന്ന സെക്ടേറിയന്‍ വാദങ്ങള്‍, നാണം കെട്ട സ്നോബറി - ചുരുക്കിപ്പറഞ്ഞാല്‍ ഒരു എം.ടി. നോവലിലെ കഥാപാത്രങ്ങളായി പരകായപ്രവേശം നടത്തിവേണമായിരുന്നു അക്കാലത്ത് ബ്ലോഗെഴുതാന്‍ (അതെ കൃത്യമായും എം.ടി.നോവലിലെ കുടുംബം തന്നെ, ആരും ആരെയും അച്ഛനെന്നു വിളിച്ചിരുന്നില്ല!).
ഇത്തരമൊരവസ്ഥയില്‍ സ്വതന്ത്രമായ ആശയപ്രകാശനം മിക്കവാറും അസാധമായിരുന്നു, പ്രത്യേകിച്ചും സന്ദേഹിയായ ഒരാള്‍ക്ക്. ലീനിയാരിറ്റിയുടെയും ബൈനറികളുടെയും പരിമിതികളില്‍ കുടുങ്ങിക്കിടന്നിരുന്ന അന്നത്തെ "ബൂലോഗ"ത്തില്‍ ഒരു വ്യക്തിയുടെ ആശയപരവും രാഷ്ട്രീയവുമായ ആന്തരികസംഘര്‍ഷങ്ങള്‍ അതിന്റെ മൌലികതയില്‍ പ്രകടിപ്പിക്കപ്പെടുക എന്നത് അസാധ്യമായിരുന്നു. അഭിപ്രായങ്ങള്‍ പലപ്പോഴും അപ്രോക്സിമേഷന്‍സ് ആണെന്നും അവ പ്രകടിപ്പിക്കുന്നത് പലപ്പോഴും വാലിഡേറ്റ് ചെയ്യാനാണെന്നും പറഞ്ഞുമനസ്സിലാക്കുന്നതിലും എളുപ്പമായിരുന്നു പൂര്‍ണ്ണമായും തന്റേതല്ലാത്ത, അതേ സമയം സ്വാഭിപ്രായത്തിന് തീര്‍ത്തും വിരുദ്ധമല്ലാത്ത, അഭിപ്രായങ്ങളെ പ്രകടിപ്പിക്കാന്‍ രണ്ടു ബ്ലോഗര് ഐ.ഡി.ഉണ്ടാക്കുകയെന്നത്. അങ്ങനെയാണ് നാരായണനും ലിയോണാര്‍ഡും ഉണ്ടാകുന്നത്. അത്രയേ ഉള്ളൂ. ആരെയും തെറിവിളിക്കാനുണ്ടാക്കിയതല്ല ആ ഐ.ഡി.കള്‍.
സാധ്യമായ എല്ലാ സന്ദര്‍ഭങ്ങളിലും ഈ കുടുംബഘടനയെ ചന്ത്രക്കാറനടക്കമുള്ളവര്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചിലപ്പോഴെങ്കിലും ഫലപ്രദമായ ബദലുകള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട് (വിമതന്‍, രാധേയന്‍, കൂമന്‍, നളന്‍, കണ്ണൂസ്, മറിയം, വളയം, ബെന്നി, പരാജിതന്‍, യാത്രാമൊഴി, റോബി... ഓര്‍മ്മ പൂര്‍ണ്ണമല്ല, ലിസ്റ്റും). മറ്റു ജനാധിപത്യസംവിധാനങ്ങളെപ്പോലെത്തന്നെ ബ്ലോഗും അല്‍പ്പകാലത്തിനുശേഷം ഉത്തരം കഷ്ടപ്പെട്ടുതാങ്ങിയിരുന്ന പല്ലികളെ നിര്‍ബന്ധിച്ച് താഴെയിറക്കി പിന്നെയും ഉത്തരം പുല്ലുപോലെ നില്‍ക്കുന്നതു കാട്ടിക്കൊടുത്തു. ചിലര്‍ ചെടിച്ചു, മറ്റുചിലര്‍ പിണങ്ങി. ഫ്യൂഡല്‍ കുടുംബാധികാരഘടന തകരുകയും ഇല്ലാത്ത "ബൂലോഗ"തറവാട്ടില്‍നിന്നും കാരണവന്‍മാര്‍ തെരുവിലിറക്കപ്പെടുകയും ചെയ്തു. അന്ന് തിരുവായ്ക്കെതിര്‍വായയില്ലാതെ കുടുംബത്തെ അടക്കിഭരിച്ചിരുന്നവര്‍ ഇന്ന് അകത്തുകയറാന്‍ തലയില്‍ കോപ്പില്ലാതെവന്നപ്പോള്‍ ബ്ലോഗിന്റെ പടിക്കല്‍നിന്നു കുരക്കാന്‍ മാത്രം കഴിയുന്ന "കാവല്‍പ്പട്ടി"കളായി. ജനാധിപത്യബോധം വേരോടിയ, തുടക്കത്തില്‍ വിമുഖതയോടുകൂടിയാണെങ്കിലും ബഹുസ്വരത സ്വീകാര്യമായിത്തുടങ്ങിയ ഇന്നത്തെ മലയാളം ബ്ലോഗ് അന്തരീക്ഷത്തില്‍ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടുതോന്നിയവര്‍ മോണോലോഗുകള്‍ക്കുള്ള ഇടങ്ങള്‍ അന്വേഷിച്ചുപോകുകയോ ബ്ലോഗിംഗ് നിര്‍ത്തി ഇത്തരത്തില്‍ വാച്ച് ഡോഗുകളായി വേഷംമാറി മാത്രം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുകയോ ചെയ്യുന്നു. "അമ്മാവന്‍ സീന്‍ഡ്രോം" (കട:സൂരജ്) ബാധിച്ച ചിലര്‍ "കുഞ്ഞേ ചെറുപ്പത്തിലിതിലപ്പുറം തോന്നും \ എന്നോളമായാലടങ്ങും" എന്ന വരികളുടെ ബ്ലോഗ് പാരഡികള്‍ പാടിനടക്കുന്നു.
ഇതൊന്നും ആരുടെയും പ്രത്യേക ശ്രമഫലമായി സംഭവിച്ചതെന്നു കരുതാനാവില്ല, പലരും ഇത്തരമൊരു മാറ്റത്തിലേക്ക് സംഭാവന ചെയ്തിട്ടുണ്ടെങ്കിലും. ഒരു സ്വകാര്യ ഇടം എന്ന നിലയില്‍നിന്നും സാമൂഹികവ്യവഹാരങ്ങള്‍ക്ക് ഉപയുക്തമായ പബ്ളിക് സ്‌ഫിയറിലേക്ക് ബ്ലോഗ് മലയാളം വളര്‍ന്നപ്പോള്‍ സ്വാഭാവികമായി സംഭവിച്ചതുകൂടിയാണാ മാറ്റം. കൊള്ളാവുന്നവര്‍ പുതുതായി വന്നപ്പോള്‍ അല്പവിഭവരായ പഴയവരില്‍ പലര്‍ക്കും പിടിച്ചുനില്‍ക്കാന് കഴിഞ്ഞില്ലെന്നുമാത്രം, പിടിച്ചുനിന്നവരില്‍ ചിലര്‍ക്കാണെങ്കില് പഴയ ആ ഫ്യൂഡല്‍ ബ്ലോഗിന്റെ നൊസ്റ്റാള്‍ജിയ ഒരു സുഖമുള്ള ഓര്‍മ്മയാണുതാനും. അവരാണ് ബ്ലോഗിന്റെ ചരിത്രം എന്ന് നിവൃത്തിയുള്ളപ്പോഴൊക്കെ അയവിറക്കിക്കൊണ്ടിരിക്കുന്നത്. ബ്ലോഗെഴുതാന്‍ വരുന്നയാളെന്തിന് ബ്ലോഗിന്റെ ചരിത്രമറിയണം? ബ്ലോഗെന്താ വല്ല സംഘടനയോ പ്രസ്ഥാനമോ ആണോ? അല്ല. അപ്പോള്‍ അതല്ല കാര്യം, "ഞങ്ങള്‍ ചിലരൊക്കെയാണ് ഇതൊക്കെ ഉണ്ടാക്കിയതെന്ന് നീയൊക്കെ അറിയണമെ"ന്നുള്ള പരോക്ഷമായ തറവാടിത്തഘോഷണമാണത്.
ലിയോണാര്‍ഡും നാരായണനും ആരാണെന്ന് ചന്ത്രക്കാറന്‍ വെളിപ്പെടുത്തി കുറെക്കാലം കഴിഞ്ഞ് (ഏതാണ്ടൊരു കൊല്ലം എന്നാണോര്‍മ്മ) മേല്‍പ്പറഞ്ഞ "ബൂലോഗതറവാട്ടു"കാരണവരിലൊരാള്‍ ആരാണെന്ന് ഇവരെന്ന് അദേഹം കണ്ടെത്തിയതായി എവിടെയോ പ്രഖ്യാപിച്ചിരുന്നതായും ഓര്‍ക്കുന്നു.(ഒരു ദശാബ്ദം ഐ.പി.കൊണ്ടു ജീവിച്ചവനെ ഐ.പി.പിടിച്ചെന്നുംപറഞ്ഞ് പേടിപ്പിക്കുന്നതില്‍ തമാശയുണ്ടായിരുന്നു!). ലിയോണര്‍ഡും നാരായണനും കമന്റുകള്‍ ഇട്ടിട്ടുള്ളത്, എന്റെ ഓര്‍മ്മ ശരിയാണെങ്കില് രണ്ടുവീതം ബ്ലോഗ് പോസ്റ്റുകളിലാണ്. ഇരുതലവിഷപ്പാമ്പെന്ന് വാച്ച് ഡോഗ് ആരോപിച്ച ഈ രണ്ടു ബ്ലോഗ് ഐ.ഡികളില്‍ വന്നിട്ടുള്ള കമന്റുകള്‍ മുകളിലുള്ള ലിങ്കുകളില്‍ കാണാവുന്നതാണ്, "വിഷം" എത്രത്തോളമുണ്ടെന്ന് വായനക്കാര്‍ തീരുമാനിക്കുക - വിഷം ആരോപിച്ചവര്‍ ആരൊക്കെയാകാമെന്നും!
അതുല്യ എന്ന ബ്ലോഗറെ "വിമര്‍ശി"ച്ച് (വാച്ച് ഡോഗിന് ക്രിറ്റിസിസം ക്ലാസെടുത്തിരുന്നത് രാജ്‌മോഹന്‍ ഉണ്ണിത്താനായിരുന്നിരിക്കണം!) പ്രവീണ്‍ എന്ന ബ്ലോഗര്‍ എഴുതിയ പോസ്റ്റില്‍ അയാളെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ചന്ത്രക്കാറന്റെ കമന്റ് തപ്പിയിട്ട് കണ്ടെത്താന്‍ കഴിഞ്ഞില്ല. മൃദുല്‍ രാജ് മുകളിലിട്ട കമന്റിലുള്ള ലിങ്കില്‍ പോയി നോക്കിയപ്പോള്‍ അവിടെ കമന്റുകളെല്ലാം അദൃശ്യമാക്കിയിരിക്കുന്നു. "സാധു പയ്യന്‍" എന്ന് വാച് ഡോഗ് വിശേഷിപ്പിച്ച ബ്ലോഗറെയും അദ്ദേഹത്തിന്റെ പോസ്റ്റുകളും എത്തരത്തിലുള്ളതാണെന്ന് വായനക്കാര്‍ തീരുമാനിക്കുക. ആരേയും ജീവിതത്തിലിന്നുവരെ മാംസപിണ്ഡത്തെ ഉപദ്രവിക്കുമെന്നു ഭീഷണിപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ അയാളോടും അങ്ങനെ പറഞ്ഞിട്ടില്ലെന്നുറപ്പാണ്, ആരോപണം ഉന്നയിച്ചവര്‍ തന്നെ അതിനുള്ള തെളിവും നല്‍കട്ടെ. ദയവായി തല്ലുമെന്ന് ഭീഷണിപ്പെടുത്തി ചന്ത്രക്കാറനെഴുതിയ കമന്റ് പ്രസിദ്ധീകരിക്കുക. വാച്ച് ഡോഗിന്റെ കൈവശമുള്ള ചാറ്റുകളും മെയിലുകളും ഹെഡറുകള്‍ സഹിതം പ്രസിദ്ധീകരിക്കുക (പ്രതേകം ശ്രദ്ധിക്കുക - ഹെഡറുകള്‍ സഹിതം. വെറുതെ ഒരു ടെക്സ്റ്റ് അടിച്ചുണ്ടാക്കി ഞങ്ങളാരെങ്കിലും അയച്ചതാണെന്നും പറഞ്ഞ് പൂശിയിട്ട് കാര്യമില്ല!). ഞങ്ങളൊക്കെ നടത്തിയ വ്യക്തിഹത്യകള്‍ എല്ലാവരും കാണട്ടെ. അവയൊക്കെ ദയാപൂര്‍വ്വം രഹസ്യമാക്കിവയ്ക്കാന്‍ ഞങ്ങളാരും താങ്കളോടോ മറ്റാരോടെങ്കിലുമോ ആവശ്യപ്പെട്ടിട്ടില്ല.
ബൂലോകക്ലബ്, ഞാനോ എന്റെ സുഹൃത്തുക്കളോ തട്ടിയെടുത്തുവെന്ന് ആദ്യം അറിയുന്നത് എന്റെ ബ്ലോഗില്‍ ആരുടെയൊക്കെയോ ഛായയുണ്ടായിരുന്ന ഒരനോണി പറഞ്ഞപ്പോഴാണ് , ഇപ്പോളിതാ ഇവിടെ വീണ്ടും. ("കുട്ടീ നിന്റെ അച്ഛനില്ലേ, അതും ഞാനാ" എന്ന വി.കെ.എന്‍. വചനം വീണ്ടും സ്മര്യം!). ഈപ്പറഞ്ഞ ക്ലബ്ബില്‍ ചന്ത്രക്കാറന്‍ മെമ്പറായിരുന്നില്ല, ആകാന്‍ ബ്ലോഗില്‍ വന്ന കാലം മുതല്‍ ഒരിക്കലും താല്പ്പര്യം കാണിച്ചിട്ടുമില്ല. ഒരഴുക്കുചാലായിട്ടേ അതിനെ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ, അഴുക്കുചാല്‍ കൈവശപ്പെടുത്തേണ്ട ബൌദ്ധികഗതികേടുള്ളവരല്ല ഈ ബ്ലോഗിലെ അംഗങ്ങളാരുംതന്നെ.
മരണമൊഴി ബ്ലോഗിങ്ങ് നിര്‍ത്തിയതെന്തുകൊണ്ട് എന്നത് അദ്ദേഹത്തിന്റെ ബ്ലോഗില്‍ത്തന്നെ വ്യക്തമാണ്, അതിന്റെ ഉത്തരവാദികള്‍ ആരാണെന്നതും. അവിടെ ഡെലീറ്റ് ചെയ്യപ്പെട്ട കമന്റുകള്‍ പിന്‍മൊഴിയില്‍ ഉണ്ടെങ്കില്‍ ആരുടെയെങ്കിലും മെയില്‍ ബോക്സില്‍ കാണും. എന്തിനാണ് അവിടെയും വാച്ച് ഡോഗ് പുകമറ സൃഷ്ടിക്കുന്നത്?
ചന്ത്രക്കാറന്‍ ഇന്ത്യാഹെറിറ്റേജിനെ വിമര്‍ശിച്ചിട്ടില്ല, പരാമര്‍ശിച്ചിട്ടേയുള്ളൂ. ("അങ്ങനെ എന്റെ കൈ കൊണ്ടു ചത്തിട്ട് നിന്റെ പ്രതിമ കൊച്ചീല് വരണ്ട" എന്ന് ബിഗ് ബി യില്‍ മമ്മുട്ടി!) ജ്യോതിഷത്തിന്റെ ശാസ്ത്രീയത പഠിക്കുന്നത്, ഇന്ത്യാഹെറിറ്റെജിനെ വിമര്‍ശിക്കുന്നത്, കടലിലെ തിരയെണ്ണുന്നത് - മനുഷ്യന് വേറെ പണിയുണ്ട് കാവല്‍നായേ.
കഴുതപ്പുറത്ത് പുള്ളികുത്തി നടത്തി എന്നൊക്കെ തോന്നുന്നത് ആ പരാമര്‍ശത്തെയാണെങ്കില്‍ അവിടെ വിമര്‍ശിക്കപ്പെട്ട ഉമേഷ് എന്തൊക്കെ പറയണം? പലപേരുകളില്‍ കിട്ടുന്നിടത്തെല്ലാം വന്ന് ഈ ബ്ലോഗിലെ അംഗങ്ങളെ തെറിപറയുന്നവരെ എന്തൊക്കെ വിളിക്കണം?
അപ്പോള്‍ പറഞ്ഞപോലേ കാവല്‍നായേ - എല്ലാ തെളിവുകളും ഹാജരാക്കുക, ഞങ്ങളോട് ദയ കാണിക്കേണ്ടതില്ല. വെറുതെ ടെക്സ്റ്റ് പടച്ചുണ്ടാക്കിയേക്കരുത് - മുന്‍പേ പറഞ്ഞ വി.കെ.എന്‍ വചനം ഞങ്ങളൊന്നുകൂടി ഓര്‍മ്മിപ്പിക്കും അങ്ങനെ വല്ലതും ചെയ്താല്‍. ടെക്സ്റ്റ് ഒരു ഇലക്ട്രോണിക്‍ എവിഡന്സല്ലല്ലോ!

Sunday, September 7, 2008
Subscribe to:
Posts (Atom)